Image

ഗോപികയ്‌ക്ക്‌ അമേരിക്കന്‍ മലയാളികളുടെ സഹായം കൈമാറി

Published on 19 June, 2013
ഗോപികയ്‌ക്ക്‌ അമേരിക്കന്‍ മലയാളികളുടെ സഹായം കൈമാറി
മാന്നാര്‍: ഗോപികയുടെ ദു:ഖകഥ വായിച്ചറിഞ്ഞ അമേരിക്കന്‍ മലയാളികളും സഹായവുമായെത്തി. ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ കാനാട്ട്‌, റോക്ക്‌ലാന്റ്‌ കൗണ്ടിയിലുള്ള ഫിലിപ്പ്‌ ചെറിയാന്‍, ജേക്കബ് തോമസ്‌ , മാധ്യമ പ്രവര്‍ത്തകനായ ജോസ്‌ കാടാപുറം എന്നിവര്‍ ചേര്‍ന്ന്‌ സമാഹരിച്ച ഒരുലക്ഷം രൂപ ജോസ്‌ കാനാട്ട്‌ ഗോപികയ്‌ക്ക്‌ കൈമാറി.

ഗോപികയ്‌ക്ക്‌ സഹായവുമായി മറ്റ്‌ പലരും മുന്നോട്ടുവന്നിട്ടുണ്ട്‌. അതിനാല്‍ ഗോപികയ്‌ക്കും അമ്മയ്‌ക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഭാവി ജീവിതത്തിലേക്ക്‌ കടക്കാനാവുമെന്ന പ്രതീക്ഷയാണ്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്‌. ആവശ്യമെങ്കില്‍ ഇനിയും തുക സമാഹരിച്ച്‌ നല്‍കുമെന്ന്‌ ജോസ്‌ കാനാട്ട്‌ പറഞ്ഞു.

മാന്നാര്‍ പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡിലെ കുളഞ്ഞിക്കാരാഴ്‌മ നടുവിലേത്തറയില്‍ പരേതനായ ഗോപിയുടെ മകള്‍ കൂട്ടംപേരൂര്‍ കുന്നത്തൂര്‍ വിദ്യാപ്രദായനി യു.പി. സ്‌ക്കൂളില്‍ ആറാം ക്ലാസിലേക്കു പ്രവേശനം നേടിയ കുരുന്നാണു ഗോപിക(10). കിടപ്പാടമില്ല. അന്നത്തിനും അമ്മയുടെ ചികിത്സയ്‌ക്കും പണമില്ല. പുതിയ യൂണിഫോം, ബുക്ക്‌, കുട എന്നിവയൊന്നുമില്ല. ബാഗില്ലാത്തതിനാല്‍ പുസ്‌തകങ്ങള്‍ പ്ലാസ്റ്റിക്‌ കവറിലാക്കിയാണ്‌ ഗോപിക സ്‌ക്കൂളിലേക്കു പോകാനൊരുങ്ങുന്നത്‌. ഗോപിക ഒന്നില്‍ പഠിക്കുമ്പോഴാണു രോഗിയായ അച്ഛന്‍ രമിച്ചത്‌. മാതാവ്‌ മണിക്ക്‌(45) നട്ടെല്ലിനേറ്റ ക്ഷതം കാരണം നടക്കാന്‍ പോലുമാകാതെ നിത്യരോഗിയായതാണു ഗോപികയുടെ ജീവിതത്തിന്റേയും പഠനത്തിന്റേയും താളം തെറ്റിച്ചത്‌. അമ്മയെ നോക്കുന്നതും ഗോപികയാണ്‌. പഠനത്തില്‍ മിടുക്കിയായ ഗോപിക സ്‌കകൂളില്‍ പോകാതെയാണു പലപ്പോഴും അമ്മയെ പരിചരിക്കുന്നത്‌. ഒരാഴ്‌ച മുന്‍പാണ്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നും ചികില്‍സ കഴിഞ്ഞുവന്നത്‌.

ഒരു സെന്റ്‌ പുരയിടത്തില്‍ കീറിപ്പൊളിഞ്ഞ പ്ലാസ്റ്റിക്‌ മറച്ചു കെട്ടിയുണ്ടാക്കിയ ചോര്‍ന്നൊലിക്കുന്ന കുടിലിലാണു നാലുവര്‍ഷമായി ഇവരുടെ വാസം. അമ്മയ്‌ക്കുള്ള ഭക്ഷണം പാകം ചെയ്‌തുവച്ചിട്ടു പതിവു പോലെ രണ്ടുകിലോമീറ്റര്‍ നടന്നുവേണം തിങ്കള്‍ മുതല്‍ ഗോപികയ്‌ക്കു കുന്നത്തൂരിലെ സ്‌ക്കൂളിലേക്കു പോകാന്‍.

എന്തായാലും ഈ സ്ഥിതി വൈകാതെ മാറുമെന്ന പ്രതീക്ഷയിലാണ്‌ എല്ലാവരും.

http://emalayalee.com/varthaFull.php?newsId=51853
ഗോപികയ്‌ക്ക്‌ അമേരിക്കന്‍ മലയാളികളുടെ സഹായം കൈമാറി
Join WhatsApp News
Thomas Mathai 2013-06-20 10:53:19

If the above news is real means, we appreciate very much.  Poor Gopika, our own fellow human being. That is where we have to give, regardless of any cast, religion or denomination.  Not for building any more godless church or godless building or feeding the priests. We have enough priests. We do not need seminary fund to create more and more priests. They are getting too much money on poor people’s expense. For their each every action we have to give money. If you have more money give to poor like Gopika. You can give directly to such deserving people. Do not entrust your charity fund to so called mismanaged organizations. Do not give your money to Channels and super stars also.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക