Image

സിറിയയിലെ അമേരിക്കന്‍ അംബാഡര്‍ക്ക്‌ കല്ലേറില്‍ പരിക്ക്‌

Published on 29 September, 2011
സിറിയയിലെ അമേരിക്കന്‍ അംബാഡര്‍ക്ക്‌ കല്ലേറില്‍ പരിക്ക്‌
ഡമാസ്‌കസ്‌: സിറിയയിലെ അമേരിക്കന്‍ അംബാഡര്‍ റോബര്‍ട്ട്‌ ഫോര്‍ഡിന്‌ കല്ലേറില്‍ പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇവിടെയുള്ള പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഹസന്‍ അബ്‌ദുള്‍ അസിമുമായി കൂടിക്കാഴ്‌ച നടത്തിയശേഷം പുറത്തിറങ്ങവെയാണ്‌ റോബര്‍ട്ട്‌ ഫോര്‍ഡിനു നേര്‍ക്ക്‌ ബാഷര്‍ അനുകൂലികള്‍ കല്ലും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞത്‌. സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക്‌ യുഎസ്‌ സഹായമുണ്‌ടെന്ന്‌ ബാഷര്‍ അല്‍ ആസാദ്‌ കുറ്റപ്പെടുത്തിയതിന്റെ വിരോധത്തിലാണ്‌ കല്ലേറ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക