Image

അഭിപ്രായ വ്യത്യാസമില്ല: പ്രണബ്‌, ചിദംബരം

Published on 29 September, 2011
അഭിപ്രായ വ്യത്യാസമില്ല: പ്രണബ്‌, ചിദംബരം
ന്യൂഡല്‍ഹി: 2ജി സ്‌പെട്രം കേസുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന്‌ ആഭ്യന്തരമന്ത്രി പി.ചിദംബരവും, ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. സ്‌പെക്‌ട്രം കേസില്‍ ധനമന്ത്രാലയത്തിന്റേതായി വന്ന കുറിപ്പ്‌ വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ്‌ വിശദീകരണം.

ഇന്ന്‌ വൈകിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിച്ച ശേഷം ആഭ്യന്തര മന്ത്രി പി.ചിദംബരം, ടെലികോം മന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നിവര്‍ക്കൊപ്പമാണ്‌ പ്രണബ്‌ മാധ്യമപ്രതിനിധികളെ കണ്ടത്‌. പ്രണബ്‌ നടത്തിയ പ്രസ്‌താവന അംഗീകരിക്കുന്നതായും ഇതില്‍ സന്തോഷമുണ്ടെന്നും പ്രണബിനു പിന്നാലെ പി. ചിദംബരവും വിശദീകരിച്ചു.

വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയും ആഭ്യന്തര മന്ത്രി പി.ചിദംബരവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. രാവിലെ പ്രണബ്‌ മുഖര്‍ജി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, അഹമ്മദ്‌ പട്ടേല്‍ തുടങ്ങിയവരും രാവിലെ സോണിയയെ കണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക