Image

സ്‌കൂള്‍ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Published on 29 September, 2011
സ്‌കൂള്‍ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കൊല്ലം: വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ ആര്‍ കൃഷ്‌ണകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടയ്‌ക്കല്‍ ശ്രീകുമാര്‍ എന്നയാളെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ഇതിനിടെ കൊട്ടാരക്കരയ്‌ക്ക്‌ സമീപം പിടവൂര്‍ പട്ടാഴി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. അധ്യാപകനെ മര്‍ദ്ദിച്ചശേഷം വഴിയിലുപേക്ഷിക്കാന്‍ ഉപയോഗിച്ച കാറാണ്‌ ഇതെന്ന്‌ സംശയമുണ്ട്‌. കുന്നിക്കോട്‌ പോലീസ്‌ കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ള നിറത്തിലുള്ള കാറില്‍ കൊണ്ടുവന്നാണ്‌ അധ്യാപകനെ വഴിയില്‍ ഉപേക്ഷിച്ചതെന്ന്‌ കരുതുന്നു.

ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക