Image

ദുബായില്‍ ഫാക്‌ടറിയില്‍ അഗ്നിബാധ; വന്‍ നാശനഷ്‌ടം

Published on 29 September, 2011
ദുബായില്‍ ഫാക്‌ടറിയില്‍ അഗ്നിബാധ; വന്‍ നാശനഷ്‌ടം
ദുബായ്‌: ജബല്‍അലിയിലെ ഫാക്‌ടറിയില്‍ വന്‍ അഗ്‌നിബാധ. കമ്പിളി നിര്‍മിക്കുന്ന വോനു ഇന്റര്‍നാനലിനാണ്‌ തീപിടിച്ചത്‌. കോടിക്കണക്കിന്‌ ദിര്‍ഹമിന്റെ നാശനഷ്‌ടം കണക്കാക്കുന്നു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയോടെയാണ്‌ അഗ്‌നിബാധ. ഉപയോഗ ശൂന്യമായ വസ്‌തുക്കള്‍ സൂക്ഷിക്കുന്ന മുറിയിലേയ്‌ക്ക്‌ വെല്‍ഡിങ്‌ തീപ്പൊരി പടര്‍ന്നതാണ്‌ അഗ്‌നിബാധയ്‌ക്ക്‌ കാരണമെന്ന്‌ പറയുന്നു. കമ്പിളി കയറ്റാനായി നിര്‍ത്തിയിട്ട നാലു ട്രക്കുകളും ഒരു ഡീസല്‍ എന്‍ജിനും കൂടി തീപിടിച്ചതോടെ ഇവിടെമാകെ വന്‍ അഗ്‌നിഗോളമായി മാറി. ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായതായും തൊഴിലാളികള്‍ പറയുന്നു. ഇരുനൂറോളം ജീവനക്കാരുള്ള കമ്പനിയില്‍ 60ഓളം മലയാളികളുണ്ട്‌. പകല്‍ ഷിഫ്‌റ്റില്‍ നൂറ്റി ഇരുപതോളം പേര്‍ ജോലി ചെയ്‌തിരുന്നു. ആളപായമുള്ളതായി ഇതുവരെ അറിവായിട്ടില്ല.
ദുബായില്‍ ഫാക്‌ടറിയില്‍ അഗ്നിബാധ; വന്‍ നാശനഷ്‌ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക