Image

ഒളിവില്‍ പോയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരേ കേസ്‌ കൊടുക്കും: ശാലുമേനോന്‍

Published on 17 June, 2013
ഒളിവില്‍ പോയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരേ കേസ്‌ കൊടുക്കും: ശാലുമേനോന്‍
ചങ്ങനാശേരി: സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ ഒളിവില്‍ പോയിട്ടില്ലെന്ന്‌ നടി ശാലു മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ചങ്ങനാശേരി പെരുന്നയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ടു സംസാരിക്കുകയായിരുന്നു അവര്‍. ഒളിവിലാണെങ്കില്‍ താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍വച്ച്‌ എങ്ങനെ മാധ്യമങ്ങളെ കാണുമെന്ന്‌ ശാലു മേനോന്‍ ചോദിച്ചു. തനിക്കു മുങ്ങേണ്ട കാര്യമില്ല, താന്‍ നിരപരാധിയാണെന്നും ശാലു മേനോന്‍ പറഞ്ഞു.

തന്റെ വീട്ടില്‍ റെയിഡ്‌ നടന്നിട്ടില്ല. ശനിയാഴ്‌ചയും ഞായറാഴ്‌ചയും തന്റെ നൃത്തവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസങ്ങളാണ്‌. പത്തു ബ്രാഞ്ചുകളാണുള്ളത്‌. ഇവടെയെല്ലാം ശനിയും ഞായറും സന്ദര്‍ശിക്കും. ക്ലാസുകളും എടുക്കാറുണ്ട്‌. അതുകൊണ്ടാണ്‌ വീട്ടില്‍ ഇല്ലാതിരുന്നത്‌ ശാലു മേനോന്‍ വ്യക്തമാക്കി.

മുങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വിട്ട മാധ്യമങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കുമെന്നും ശാലു മേനോനും അമ്മയും പറഞ്ഞു. എന്നാല്‍ സോളാര്‍ കേസിനെപ്പറ്റി പ്രതികരിക്കാന്‍ ശാലു മേനോനും അമ്മയും തയ്യാറായില്ല.
ഒളിവില്‍ പോയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരേ കേസ്‌ കൊടുക്കും: ശാലുമേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക