Image

ബെഡ്‌ഫോര്‍ഡില്‍ നിര്യാതയായ സാറാമ്മ ചെറിയാന്‌ ആദരാഞ്‌ജലികള്‍

സാബു കാക്കശ്ശേരി Published on 29 September, 2011
ബെഡ്‌ഫോര്‍ഡില്‍ നിര്യാതയായ സാറാമ്മ ചെറിയാന്‌ ആദരാഞ്‌ജലികള്‍
ബെഡ്‌ഫോര്‍ഡ്‌: ബെഡ്‌ഫോര്‍ഡില്‍ നിര്യാതയായ എറണാകുളം മുളന്തുരുത്തി ചേരിയില്‍ സാറാമ്മ ചെറിയാന്‌ (68) ബെഡ്‌ഫോര്‍ഡ്‌ മലയാളി സമൂഹം ആദരാഞ്‌ജലി അര്‍പ്പിച്ചു. ബെഡ്‌ഫോര്‍ഡ്‌ ഹോസ്‌പിറ്റലില്‍ റെസ്‌പിരേറ്ററി കണ്‍സള്‍ട്ടന്റായ മകന്‍ ഡോ. എന്‍സണ്‍ തോമസിനും കുടുംബത്തോടുമൊപ്പം ബെഡ്‌ഫോര്‍ഡില്‍ താമസിക്കുകയായിരുന്നു.

മൃതദേഹം ഞായറാഴ്‌ച വൈകിട്ട്‌ പൊതുദര്‍ശനത്തിനുവച്ചിരുന്നു. 29ന്‌ സ്വദേശമായ മുളന്തുരുത്തിയില്‍ എത്തിച്ച്‌ ഉച്ചയ്‌ക്ക്‌ 12ന്‌ സെന്റ്‌ ജോണ്‍സ്‌ ദ ബാപ്‌റ്റിസ്‌റ്റ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സംസ്‌കരിക്കും. ബെഡ്‌മാര്‍സ്‌റ്റണ്‍ കേരള അസോസിയേഷനും അനുശോചനം അറിയിച്ചു. മക്കള്‍: ഡോ. എന്‍സണ്‍ തോമസ്‌, ജെസന്‍, മോന്‍സണ്‍. മരുമകള്‍: ഡോ. സുനു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക