പിതൃ പരമ്പരകളെ തൊഴുന്നേന്‍ (ജോര്‍ജ് നടവയല്‍)
EMALAYALEE SPECIAL
16-Jun-2013
(ജോര്‍ജ് നടവയല്‍)
EMALAYALEE SPECIAL
16-Jun-2013
(ജോര്‍ജ് നടവയല്‍)

സത്യഗ്രഹിയായ് ജീവിതപരീക്ഷണങ്ങളെ
സൂര്യനസ്തമിക്കാത്ത തെളിച്ചമായ്
ലോകത്തിനു നല്കിയ
മഹാത്മാവാം പിതൃത്വമേ,
സൂര്യനസ്തമിക്കാത്ത തെളിച്ചമായ്
ലോകത്തിനു നല്കിയ
മഹാത്മാവാം പിതൃത്വമേ,
ശങ്കരാചാര്യരായ്, എഴുത്തച്ഛനായ്
ഫാ ഡാമിയനായ്, ജോണ്‍ പോളായ്,
പുരന്ദര ദാസ്സനായ്, മൈക്കിള്‍ ജാക്‌സനായ്,
മൈക്കലാഞ്ചലോയായ്, രവിവര്‍മ്മയായ്,
കാള്‍ മാക്‌സായ്, ഐസ്റ്റീനായ്, ഓ വീ വിജയനായ്
യേശുദാസ ഗാനമഞ്ജരീ പ്രവാഹിയാം പിതൃഭാവമേ,
നീട്ടിച്ചായയടിക്കും,വളയം തിരിക്കും
കലപ്പയുഴും വൈവിദ്ധ്യ പിതൃഭാവങ്ങളേ;
സ്വസ്തി, സ്വസ്തി;
അംഗനയെ അമ്മയാക്കും മോഹകൈലാസ്സമേ,
അമ്മ ചാഞ്ഞാശ്വസിച്ച നെഞ്ചക സ്പന്ദമേ,
ഇളം പാദങ്ങള്‍ക്കു വഴിത്താരയാം ജ്യോതിസ്സേ,
ആദിയുമന്തവുമകന്ന പിതൃ പരമ്പരകളേ സ്വസ്തി.
ഏബ്രാഹമിലെ അനുസരണാ യാഗ മൃഗവും നീയേ,
പ്രളയ രക്ഷാ നോഹപ്പേടകവും നീയേ,
പുത്ര വാത്സല്യ ധൃതരാഷ്ട്രാലിംഗനവും നീയേ,
വ്യാസനും നീയേ, ഭീഷ്മരും നീയേ,
നീതിസാരമാം ജോസഫും നീയേ, ദ്രോണരും നീയേ,
അപ്രതിരോധ്യരാം പിതൃപരമ്പരകളേ സ്വസ്തി.
ഇതെന്റെ ശരീരം; ഇതെന്റെ ചെഞ്ചോര ഇതുകഴിച്ചു
മിടുക്കരാക എന്നു സമ്മാനിച്ച പിതൃവാത്സല്യമേ,
ഫലേച്ഛയില്ലാത്ത കര്‍മ്മതേരാളിയായ്
അനന്തനീലിമാകാരം നേദിച്ച കൃഷ്ണാഭഗവത്ഗീതമേ,
മാനിഷാദാ മാനിഷാദാ പ്രകാശമൊഴികള്‍ തൂവിയ
ആദ്യകാവ്യ വാത്മീക സര്‍ഗഗര്‍ജ്ജനമേ,
ഒന്നുമെനിക്കറിയില്ലാ എന്നതാണ്
എന്നറിവെന്നു മൊഴിഞ്ഞും കൊണ്ടേ
വിഷപാനപാത്രം ചുണ്ടിലമര്‍ത്തി
മൊത്തിയ സോക്രട്ടീസാം പിതൃധൈര്യമേ,
മനുഷ്യനു മരിക്കാം,പക്ഷേ ഒരിക്കലേ മരിക്കാവൂ
പാടിയ ഷേക്‌സ്പിയറാം അത്ഭുത കാവ്യ സാഗരമേ,
താജ്മഹലും, വൈദ്യുതിയും വാക്‌സിനേഷനും,
ചാന്ദ്ര വിജയങ്ങളും, ഈ മെയിലും,
മോട്ടോര്‍ വാഹനങ്ങളും, അശ്വമേധങ്ങളും
സിനിമയും നിന്‍ നിര്‍മ്മല പെരുന്തച്ച ച്ചന്തമല്ലോ,
ആദി വചന സ്‌നേഹപൗരുഷമേ,
ഓം കാര സൃഷ്ടിസ്ഥിതിലയ പൗരുഷമേ,
ധര്‍മാര്‍ഥകാമമോക്ഷ ലക്ഷ്യപൗരുഷമേ,
ബുദ്ധ ധര്‍മ സംഘ ശരണ പൗരുഷമേ,
പിതൃ പരമ്പരകളേ തൊഴുന്നേന്‍.
സകലജീവ ബീജ ധാരിയായ്
സകലകാരുണ്യ സാഗരമായ്
സകല ശില്പരൂപ കരവിരുതായ്
സകല കാലാശ്ലേഷ വിരിമാറായ്
ചിരം വാഴും പിതൃ പരമ്പരകളെ തൊഴുന്നേന്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments