Image

ഹഖാനി ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന്‌ ഹിലാരി

Published on 29 September, 2011
ഹഖാനി ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന്‌ ഹിലാരി
ന്യൂയോര്‍ക്ക്‌: ഹഖാനി ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്ന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്‌ളിന്റന്‍ പറഞ്ഞു. പാകിസ്‌താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ്‌ ഹഖാനി. ഇതുസംബന്ധിച്ചുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണ്‌. തങ്ങള്‍ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും പ്രത്യേകിച്ചും പാകിസ്‌താനില്‍ അഭയം പ്രാപിച്ച ഇത്തരം സംഘടനകളെ വേരോടെ പിഴുതെറിയുമെന്നും അവര്‍ വ്യക്തമാക്കി.

കാബൂളിലെ യു. എസ്‌ എംബസിക്ക്‌ നേരെയുണ്ടായ ആക്രമണത്തിന്‌ പിന്നില്‍ ഹഖാനി ഗ്രൂപ്പ്‌ ആണെന്ന്‌ കരുതുന്നു. ഈജിപ്‌തിലെ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ കാമിലുമായുള്ള കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഹിലരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക