Image

ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു

Published on 29 September, 2011
ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു
ന്യൂഡല്‍ഹി : രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. സെപ്റ്റംബര്‍ 17 ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 9.13 ശതമാനത്തിലേക്കാണ് നിരക്ക് ഉയര്‍ന്നത്. 8.84 ശതമാനത്തില്‍ നിന്നാണ് വര്‍ധന.

ഇന്ധന വിലപ്പെരുപ്പത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 13.96 ശതമാനത്തില്‍ നിന്നും 14.69 ശതമാനത്തിലേക്കാണ് ഇന്ധനവിലപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഭക്ഷ്യവിലപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക