Image

തമിഴ് സിനിമാ നടന്‍ മണിവണ്ണന്‍ അന്തരിച്ചു

Published on 15 June, 2013
തമിഴ് സിനിമാ നടന്‍ മണിവണ്ണന്‍ അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ നടന്‍ മണിവണ്ണന്‍ അന്തരിച്ചു. 58 വയസായിരുന്നു. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പതോളം ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മികച്ച ഹാസ്യനടനുമായിരുന്ന ഇദ്ദേഹം തമിഴ്‌സിനിമാ ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച നടനും സംവിധായകനുമായിരുന്ന ഭാരതിരാജയ്‌ക്കൊപ്പം 1979 ല്‍ ചേര്‍ന്ന മണിവണ്ണന്‍ ഇവിടെ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. സത്യരാജിനെ നായകനാക്കി നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്. കഴിഞ്ഞ മെയ് 10 നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ ആണ് ജന്‍മദേശം. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും തുടങ്ങി ഇന്ന് തമിഴ്‌സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങള്‍ക്കൊപ്പവും സഹതാരവേഷങ്ങളില്‍ മണിവണ്ണന്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടണ്ട്.
തമിഴ് സിനിമാ നടന്‍ മണിവണ്ണന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക