Image

ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ പണിമുടക്കുന്നു

Published on 29 September, 2011
ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ പണിമുടക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ പണിമുടക്കുന്നു. കേശവ് പുരം പോലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കെതിരേ കള്ളക്കേസുണ്ടാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്നാരോപിച്ചാണ് പ്രതിഷേധം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയ് വാട്‌സനെ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം അഭിഭാഷകര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

രോഹിണി കോടതിയിലെ അഭിഭാഷകരാണ് പ്രതിസ്ഥാനത്തുള്ളത്. മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലില്‍ ഹാജരാകാനെത്തിയപ്പോള്‍ അഭിഭാഷകര്‍ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്നാണ് വിജയ് വാട്‌സന്റെ പരാതി. ഡല്‍ഹിയിലെ ആറ് ജില്ലാ കോടതികളിലെയും അഭിഭാഷകര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക