Image

സുരേഷ്‌ ഉണ്ണിത്താന്റെ ചിത്രത്തില്‍ ലെന

Published on 14 June, 2013
സുരേഷ്‌ ഉണ്ണിത്താന്റെ ചിത്രത്തില്‍ ലെന
സുരേഷ്‌ ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന അയാള്‍ എന്ന ചിത്രത്തില്‍ ലെന പ്രധാന വേഷത്തിലെത്തുന്നു. ഒരാളെ പ്രണയിക്കുന്ന മൂന്ന്‌ സ്‌ത്രീകളില്‍ ഒരുവള്‍. അറുപതുകളിലെ കഥയാണ്‌ ചിത്രം പറയുന്നത്‌.

വളരെ തുറന്ന ചിന്താഗതിയുള്ളവരുടെ ബന്ധമാണ്‌. സ്‌നേഹം, സാമൂഹിക ധര്‍മ്മം, പ്രണയം എന്നിവയെല്ലാമാണ്‌ സിനിമ പറയുന്നതെന്നും എനിക്ക്‌ ഇത്ര നല്ല കഥാപാത്രം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും ലെന പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലറില്‍ നായകന്‍ ലാലുമായി ഇഴുകി ചേര്‍ന്നഭിനയിക്കുന്ന രംഗത്തെ കുറിച്ച്‌ ലെന പ്രതികരിക്കുന്നത്‌ ഇങ്ങനെയാണ്‌,? 'സിനിമയ്‌ക്ക്‌ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമാണവ. ഞാന്‍ ചെയ്യുന്നത്‌ കൂടിപ്പോയോ എന്നൊന്നും തോന്നിയിട്ടില്ല. വളരെ ആത്മവിശ്വാസത്തോടു കൂടിയാണ്‌ അതില്‍ അഭിനയിച്ചത്‌'ലെന പറഞ്ഞു.
സുരേഷ്‌ ഉണ്ണിത്താന്റെ ചിത്രത്തില്‍ ലെന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക