Image

പെന്റഗണ്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

Published on 29 September, 2011
പെന്റഗണ്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലും തലസ്ഥാനമായ വാഷിംഗ്ടണിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാവിനെ എഫ്.ബി.ഐ പിടികൂടി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വിമാനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനാണ് മസാച്യുസെറ്റ്‌സ് സ്വദേശിയായ റിസ്‌വാന്‍ ഫിര്‍ദൗസ് (26) പദ്ധതി തയ്യാറാക്കിയത്. അല്‍ ഖൈ്വദ തീവ്രവാദികളെന്ന് നടിച്ച് റിസ്‌വാനെ സമീപിച്ച എഫ്.ബി.ഐ ഉദ്യോഗസ്ഥരില്‍നിന്നും ആയുധങ്ങള്‍ വാങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ആറസ്റ്റ്.

വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിനും റിസ് വാനെതിരെ കേസെടുത്തിട്ടുണ്ട്. 2010 മുതല്‍ യുവാവ് തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്ന് എഫ്.ബി.ഐ അധികൃതര്‍ വ്യക്തമാക്കി. ബോസ്റ്റണില്‍ നിന്നാണ് യുവാവ് അറസ്റ്റിലായത്. തീവ്രവാദികളെന്ന് നടിച്ച എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരു ചെറുവിമാനവും, സ്‌ഫോടക വസ്തുക്കളും റിസ്‌വാന് കൈമാറിയിരുന്നു. ഫിസിക്‌സ് ബിരുദധാരിയാണ് റിസ്‌വാന്‍ ‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക