Image

പോലീസ്‌ വകുപ്പില്‍ 556 ക്രിമിനലുകള്‍, പട്ടിക കോടതിക്ക്‌ സമര്‍പ്പിച്ചു

Published on 29 September, 2011
പോലീസ്‌ വകുപ്പില്‍ 556 ക്രിമിനലുകള്‍, പട്ടിക കോടതിക്ക്‌ സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന പേലീസ്‌ സര്‍വ്വീസില്‍ 556 ക്രിമിനലുകളുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. ഇവരുടെ പട്ടിക ഹൈക്കോടതിക്കു സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ പൊലീസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ മാത്രം അടിസ്‌ഥാനത്തില്‍ തയാറാക്കിയതാണ്‌ ഈ പട്ടിക. കോടതി ആവശ്യപ്പെട്ടാല്‍ മറ്റ്‌ ഏജന്‍സികളുടെ പക്കലുള്ള പട്ടികകൂടി നല്‍കും.

അഴിമതി വിരുദ്ധ നിയമനിര്‍മാണത്തിനായി നാലംഗ സമിതിയെ നിശ്‌ചയിച്ചു. മുന്‍ ചീഫ്‌ സെക്രട്ടറി എം. മോഹന്‍കുമാര്‍, ഇന്റലിജന്‍സ്‌ ബ്യൂറോ മുന്‍ മേധാവി ഹോര്‍മിസ്‌ തരകന്‍, ഐഐഎം മുന്‍ ഡയറക്‌ടര്‍ സാമുവല്‍ പോള്‍, മുന്‍ സാമൂഹിക പ്രവര്‍ത്തകന്‍ രഘുനന്ദന്‍ എന്നിവരാണ്‌ അംഗങ്ങളെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക