Image

ഭാര്യയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞ ഡോക്‌ടര്‍ അറസ്റ്റില്‍

Published on 28 September, 2011
ഭാര്യയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞ ഡോക്‌ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞ ഡോക്‌ടറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഡല്‍ഹിയിലാണ്‌ സംഭവം. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെ സര്‍ജന്‍ ചന്ദ്ര വിഭാസ്‌ ആണ്‌ ഭാര്യ സുപ്രിയയയെ കൊന്ന്‌ ചുരുട്ടിക്കെട്ടി പാലത്തിനു മുകളില്‍നിന്ന്‌ ഗംഗാ നദിയിലേക്കെറിഞ്ഞത്‌.

ഒരു വര്‍ഷം മുമ്പ്‌ വിവാഹം നടന്ന ഉടന്‍ തന്റെ മകള്‍ക്ക്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയതായും സുപ്രിയ മാനസിക രോഗിയാണെന്ന്‌ എല്ലാവരോടും പറയണമെന്ന്‌ ചന്ദ്ര വിഭാസ്‌ തന്നോട്‌ ആവശ്യപ്പെടുമായിരുന്നുവെന്നും സുപ്രിയയുടെ പിതാവ്‌ ദേവേന്ദ്ര പ്രസാദ്‌ പറഞ്ഞു. തന്റെ മകളോട്‌ ഇയാള്‍ വളരെ മോശമായി പെരുമാറാറുണ്ടായിരുന്നുവെന്നും തങ്ങള്‍ക്ക്‌ നീതി ലഭിക്കണമെന്നും സുപ്രിയയുടെ അമ്മ നിഭാഷ പറഞ്ഞു. ചൊവ്വാഴ്‌ചയായിരുന്നു സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക