Image

വോട്ടിന്‌ കോഴ: അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി

Published on 28 September, 2011
വോട്ടിന്‌ കോഴ: അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി
ന്യൂഡല്‍ഹി: വോട്ടിനു കോഴ കേസില്‍ അറസ്റ്റിലായി ജയിലില്‍ തിഹാര്‍ കഴിയുന്ന രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. നേരത്തെ ഇടക്കാലജാമ്യം ലഭിച്ചിരുന്ന അമര്‍ സിങ്‌ ഡല്‍ഹിയിലെ 'ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍' ചികിത്സയിലായിരുന്നു. ജാമ്യം നീട്ടിത്തരാനുള്ള ഹര്‍ജിയാണ്‌ അമര്‍ സിംഗ്‌ നല്‍കിയത്‌.

2008-ല്‍ വിശ്വാസ വോട്ടെടുപ്പില്‍ രക്ഷിക്കാന്‍ മൂന്ന്‌ ബി.ജെ.പി. എം.പി.മാര്‍ക്ക്‌ കോടികള്‍ കോഴ നല്‍കിയെന്നതാണ്‌ അമര്‍ സിങ്ങിനെതിരായ ആരോപണം. വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാനാണ്‌ മൂന്ന്‌ എം.പി.മാര്‍ക്കും മൂന്ന്‌ കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌തത്‌. ന്യൂഡല്‍ഹിയിലെ തീസ്‌ ഹസാരി കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക