Image

ടുജി അഴിമതി; മാരനെതിരേയുള്ള കുറ്റപത്രം ഉടനെന്ന്‌ സി.ബി.ഐ

Published on 28 September, 2011
ടുജി അഴിമതി; മാരനെതിരേയുള്ള കുറ്റപത്രം ഉടനെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനെതിരെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാതായും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇതി സംബന്ധിച്ച്‌ വെള്ളിയാഴ്‌ച അന്തിമതീരുമാനമെടുക്കുമെന്ന്‌ സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ ജസ്‌റ്റിസുമാരായ ജി.എസ്‌.സിങ്‌വി,എ.കെ.ഗാംഗുലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ വ്യക്‌തമാക്കി.

അതിനിടെ മാരനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ദയാനിധിമാരനും ടെലികോം കമ്പനിയായ എസ്‌ആര്‍ ഗ്രൂപ്പിനും എതിരെ അന്വേഷണം തുടരുകയാണ്‌.ഇത്‌ ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്നും സിബിഐ അറിയിച്ചു.

കേന്ദ്രമന്ത്രിയായിരിക്കെ എയര്‍സെല്‍ കമ്പനിക്ക്‌ ലൈസന്‍സുകള്‍ നല്‍കാതിരിക്കുകയും ആ കമ്പനി മലേഷ്യയിലെ മാക്‌സിസിന്‌ വില്‍ക്കാന്‍ ഉടമയുടെമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തുവെന്നാണ്‌ മാരനെതിരെയുള്ള കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക