Image

ഒരു സഭയെയും പേടിക്കില്ല, വിമന്‍സ്‌ കോഡ്‌ ബില്ല്‌ പിന്‍വലിക്കില്ല: കൃഷ്‌ണയ്യര്‍

Published on 28 September, 2011
ഒരു സഭയെയും പേടിക്കില്ല, വിമന്‍സ്‌ കോഡ്‌ ബില്ല്‌ പിന്‍വലിക്കില്ല: കൃഷ്‌ണയ്യര്‍
കൊച്ചി: താന്‍ ഒരു സഭയേയും പേടിക്കുന്ന ആളല്ലെന്നും വിമന്‍സ്‌ കോഡ്‌ ബില്ല്‌ പിന്‍വലിക്കില്ലെന്നും ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ അഭിപ്രായപ്പെട്ടു. ബില്ലിനെതിരേ ക്രൈസ്‌തവസഭയും, നടന്‍ സുരേഷ്‌ ഗോപി ഉള്‍പ്പടെയുള്ളവര്‍ രംഗത്ത്‌ വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്‌ണയ്യര്‍.

അതിനിടെ കമ്മീഷന്‍ അംഗങ്ങളിലും ഭിന്നാഭിപ്രായമുള്ളതായി അറിയുന്നു. വിവാദ അധ്യായം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു സമിതി അംഗം സെറീന നവാസ്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ക്കു ഫാക്‌സ്‌ അയച്ചിരുന്നു.

ജനസംഖ്യാ നിയന്ത്രണത്തിനുളള വ്യവസ്‌ഥകള്‍ കര്‍ശനമാക്കണമെന്ന്‌ വ്യവസ്‌ഥ ചെയ്യുന്നതാണ്‌ വിമന്‍സ്‌ കോഡ്‌ കരട്‌ ബില്ലിലെ ശുപാര്‍ശകള്‍. രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ 10,000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്‌ഥ ചെയ്യുന്നു. ഇവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും ബില്ലില്‍ വ്യവസ്‌ഥയുണ്ട്‌. ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ അധ്യക്ഷനായ പത്തംഗ സമിതിയാണ്‌ കരട്‌ ബില്‍ തയാറാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക