Image

മൈക്കിള്‍ ജാക്‌സന്റെ മരണം: ഡോക്‌ടറുടെ വിചാരണ തുടങ്ങി

Published on 28 September, 2011
മൈക്കിള്‍ ജാക്‌സന്റെ മരണം: ഡോക്‌ടറുടെ വിചാരണ തുടങ്ങി
ലോസ്‌ ആഞ്ചല്‍സ്‌ : പ്രശസ്‌ത പോപ്പ്‌ ഗായകന്‍ മൈക്കല്‍ ജാക്‌സന്‍െറ മരണവുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിന്‍െറ കുടുംബ ഡോക്ടറുടെ വിചാരണ തുടങ്ങി. കുടുംബ ഡോക്‌ടറായ ഡോ. കോണ്‍റാഡ്‌ മുറെയുടെ വിചാരണ തുടങ്ങി. ബോധം കെടുത്തുന്നതിനുള്ള പ്രൊപൊഫോള്‍ എന്ന മരുന്ന്‌ കൂടിയ അളവില്‍ നല്‍കിയെന്നും ഇതാണ്‌ ജാക്‌സന്‍െറ മരണത്തിനിടയാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന്‌ നല്‍കിയതായി ഡോ. മുറെ സമ്മതിച്ചിട്ടുണ്ട്‌. നരഹത്യക്കെതിരെയാണ്‌ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക