Image

തീവണ്ടി (കവിത ) - ഇ.ആര്‍.മീര

ഇ.ആര്‍.മീര Published on 08 June, 2013
 തീവണ്ടി (കവിത ) - ഇ.ആര്‍.മീര
വളഞ്ഞുപുളഞ്ഞൊരു തീവണ്ടി
വിളഞ്ഞ ഗോതമ്പ് വയലിനെയെന്നപോലെ
ചൂളംകുത്തുന്ന ഒന്നിന്റെ പാളങ്ങളാല്‍
ഛേദിയ്ക്കപ്പെടുന്ന പകലുകള്‍..

പേരറിയാത്ത നാടുകളിലേയ്ക്ക് 
പാഞ്ഞുതേയുന്ന ഓര്‍മ്മച്ചക്രങ്ങള്‍..

പാതി നിര്‍ത്തിയതോ
പ്ലാറ്റ്ഫോമെത്താത്തതോ പോലുമായ
സ്റ്റേഷനുകളില്‍ നിന്ന്
സാഹസികമായ വ്യഗ്രതയോടെ
കിതച്ചുകയറിയവള്‍ ..

കയറിയതിനേക്കാളെളുപ്പത്തില്‍ 
കാണാത്ത ഇടങ്ങളിലേയ്ക്ക്
ഇറങ്ങിപ്പോയവള്‍… 

വെയിലുകായ്ച്ചുനില്‍ക്കുന്ന ഈ വയലിനക്കരെ,
വരണ്ട മൈതാനങ്ങളോ
നരച്ച കാടുകളോ തന്നെ ആവണം.
അകലെയല്ലാതൊരു പുഴകാണണം..

കാടുകയറും മുന്നെ,
ചങ്ങലവലിയ്ക്കണം
പാലത്തില്‍.. 
പാതിവഴിയ്ക്കൊന്നിറങ്ങണം
പുഴ കാണണം..
പുഴ കാണണം..
 തീവണ്ടി (കവിത ) - ഇ.ആര്‍.മീര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക