Image

പത്മശ്രീ സുകുമാരിന്‌ സമര്‍പ്പണവുമായി `ഹായ്‌' സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടിന്‌

അനില്‍ പെണ്ണുക്കര/emalayalee Published on 07 June, 2013
പത്മശ്രീ സുകുമാരിന്‌ സമര്‍പ്പണവുമായി `ഹായ്‌' സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടിന്‌
ന്യൂയോര്‍ക്ക്‌: പത്മശ്രീ സുകുമാരിയുടെ `ഹായ്‌' കോമഡി സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടുമണിക്ക്‌. എല്ലാ വ്യാഴവും വെള്ളിയും രാത്രി എട്ടുമണിക്കാണ്‌ സംപ്രേഷണം.

ഒരു പൊങ്ങച്ചക്കാരിയായി വീട്ടമ്മയുടെ വേഷമാണ്‌ ഹായ്‌ സീരിയലില്‍ സുകുമാരി അവതരിപ്പിക്കുന്നത്‌. `ഓമന' എന്ന വ്യത്യസ്‌തമായ ഈ കഥാപാത്രം അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുമ്പോള്‍ മലയാളത്തിന്‌ ആ നിമിഷങ്ങള്‍ ഒരു നൊമ്പരംകൂടിയാകും.

അമേരിക്കയിലും കേരളത്തിലും ബിസിനസ്‌ നടത്തുന്ന ബോബി ജോസഫ്‌ നിര്‍മ്മിക്കുന്ന ഈ സീരിയലില്‍ ടി.പി. മാധവന്‍ സുകുമാരിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു.

ഏറ്റവും സുതാര്യമായ പാക്കേജിലൂടെ അമേരിക്കന്‍ മലയാളിയുടെ കാഴ്‌ചയുടെ മധ്യസ്ഥനായ മലയാളം ഐപി ടിവി എം ബോക്‌സ്‌ സംവിധാനത്തിന്റെ പ്രചാരം `ഹായ്‌' സീരിയലിന്റേയും പ്രചാരമാകും. ഒപ്പം സുകുമാരിക്കുള്ള ആത്മസമര്‍പ്പണവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.miptv.us. Phone: 1- 732 648 0576.
പത്മശ്രീ സുകുമാരിന്‌ സമര്‍പ്പണവുമായി `ഹായ്‌' സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടിന്‌പത്മശ്രീ സുകുമാരിന്‌ സമര്‍പ്പണവുമായി `ഹായ്‌' സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടിന്‌പത്മശ്രീ സുകുമാരിന്‌ സമര്‍പ്പണവുമായി `ഹായ്‌' സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക