Image

ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 1, 2, 3 തീയതികളില്‍

Published on 07 June, 2013
ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 1, 2, 3 തീയതികളില്‍
ന്യൂജേഴ്‌സി: അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഘചേതനയുടെ പ്രതീകമായ ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 5 ാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കും. കേരളത്തിലെയും, അമേരിക്കയിലെയും പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

മാധ്യമ പ്രവര്‍ത്തനത്തിലെ ആധുനിക പ്രവണതകളും, എഴുത്തിന്റെ വഴികളും ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുഭവ ഭേദ്യമാക്കുകയും അതിലൂടെ ഐക്യത്തിന്റെ ഒരു പുതിയ പാത തുറക്കുകയും ഈ രംഗത്തെ പുരോഗതിയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ിന്‌ തുടക്കമിട്ടത്‌.

പൊതു സമൂഹവുമായും സംഘടനകളുമായും ഉള്ള സമ്പര്‍ക്കം ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശ്യവും കോണ്‍ഫറന്‍സിനുണ്ട്‌. 2007 ല്‍ ന്യൂയോര്‍ക്കിലാണ്‌ ആദ്യ കോണ്‍ഫറന്‍സ്‌ ടന്നത്‌. പിന്നീട്‌ 2008 ല്‍ ഷിക്കാഗോയില്‍ നടന്നു. മൂന്നാമത്‌ കോണ്‍ഫറന്‍സ്‌ ന്യൂജേഴ്‌സിയില്‍ 2009 ല്‍ നടന്നു. 2011ല്‍ നാലാമത്‌ കോണ്‍ ഫ്രന്‍ സ്സ്‌ ന്യൂജെഴ്‌സിയില്‍ നടന്നു. കൊച്ചിയില്‍ വെച്ച്‌ നടന്ന രണ്ടാമത്‌ `മാധ്യമ ശ്രീ ` അവാര്‍ഡ്‌ അച്ചടക്കം കൊണ്ടും അവതരണ രീതി കൊണ്ടും മാധ്യമ ലോകത്ത്‌ ഒരു പുതുമയായിരുന്നു. കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും പങ്കെടുത്ത പരിപാടിയിലേക്ക്‌ സാം സ്‌കാരിക കേരളവും , മാധ്യമ ലോകവും ഒഴുകിയെത്തുകയായിരുന്നു.

5 ലക്ഷം രൂപയിലധികം ക്യാഷ്‌ ആവാര്‍ഡായി നല്‍കിയപ്പോള്‍ മാധ്യമ രംഗത്തെ ഏറ്റവും വലിയ ആവാര്‍ഡ്‌ ആയി മാധ്യമശ്രീ മാറുകയായിരുന്നു. കെ.എം റോയി , ഡോ ബാബു പോള്‍ , ലീല മേനോന്‍ ,ഡോ എം .വി പിള്ള എന്നിവരടങ്ങിയ ജൂറി അവാര്‍ഡിന്‌ കൂടുതല്‍ തിളക്കമേറി 2010 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ പത്രപ്രവര്‍ത്തക അവാര്‍ഡ്‌ ദാന ചടങ്ങ്‌ ഒരു ദേശീയ കോണ്‍ഫറന്‍സിന്റെ പരിവേഷവുമായാണ്‌ സമാപിച്ചത്‌. 10 ചാപ്‌റ്ററുകളില്‍ നിന്നായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

പൊതുജങ്ങള്‍ക്കും പ്രവേശനമുണ്ട്‌. പ്രവേശം സൌജന്യമാണ്‌. എഴുത്തിനോടും മാധ്യമ പ്രവര്‍ത്തനത്തോടും താല്‌പര്യമുള്ള എല്ലാവരെയും കോണ്‍ഫറന്‍സിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. നവബര്‍ 1 വെള്ളിയാഴ്‌ച രജിസ്‌ട്രേഷനോടു കൂടി കോണ്‍ഫറന്‍സ്‌ ആരംഭിക്കും. തുടര്‍ന്ന്‌ ഉദ്‌ഘാടന സമ്മേളന, മാധ്യമ സെമിനാറുകള്‍. കലാപരിപാടികളോടെ ഒന്നാം ദിന പരിപാടികള്‍ സമാപിക്കും. രണ്ടാം ദിവസം മുഴുവന്‍ സെമിനാറുകളും പഠന കളരികളും നടക്കും. വൈകുന്നേരം പൊതു സമ്മേളനം .മൂന്നാം ദിവസം രാവിലെ നാഷണല്‍ കമ്മറ്റിയോടെ കോണ്‍ഫറന്‍സ്‌ സമാപിക്കും. കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന്‌ പ്രസ്‌ കളബ്‌ നാഷ്‌ണല്‍ കമ്മറ്റി ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 1, 2, 3 തീയതികളില്‍ഇന്ത്യ പ്രസ്‌ ക്‌ളബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 1, 2, 3 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക