Image

നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: പി.സി. ജോര്‍ജ്

Published on 28 September, 2011
നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: പി.സി. ജോര്‍ജ്
തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പി.സി. ജോര്‍ജ് പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ചത്.

നിലവിലുള്ള നിയമമനുസരിച്ചാണ് സഹകരണ സംഘങ്ങളെ പിരിച്ചുവിട്ടത്. നിയമപരിപാലനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് നിയമവിധേയമല്ലാത്ത സഹകരണ സംഘങ്ങളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഇതോട് അനുബന്ധിച്ചുള്ള കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും പ്രവര്‍ത്തിക്കുന്നത് നബാര്‍ഡുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടു തന്നെ നബാര്‍ഡിന്റെ നിയമാവലി പാലിച്ചുകൊണ്ടു മാത്രമേ പുതിയ ബാങ്കുകള്‍ രൂപീകരിക്കാനാകുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശിവദാസന്‍ നായര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക