Image

ഇന്‍ഡോനീഷ്യയില്‍ കടത്തുബോട്ടിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു

Published on 28 September, 2011
ഇന്‍ഡോനീഷ്യയില്‍ കടത്തുബോട്ടിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ കടത്തുബോട്ടിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ജാവയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കടത്തുബോട്ടില്‍ കയറ്റിയ ട്രക്കില്‍നിന്നാണ് യാത്രതുടങ്ങുന്നതിന് തൊട്ടുമുന്‍പ് തീ പടര്‍ന്നത്. ബോട്ടില്‍നിന്ന് ഇറങ്ങാന്‍ യാത്രക്കാര്‍ തിക്കും തിരക്കും ഉണ്ടാക്കിയത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച ഇന്‍ഡോനീഷ്യയില്‍ കടത്തുബോട്ടിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ചരക്കു കപ്പലില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കടത്തുബോട്ടില്‍ തീപ്പിടിത്തം ഉണ്ടായത്. 116 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇന്‍ഡോനീഷ്യക്കാര്‍ ദ്വീപുകള്‍ക്കിടയില്‍ യാത്രചെയ്യാന്‍ കടത്തുബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ബോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവംമൂലം ഇവിടെ അപകടങ്ങള്‍ പതിവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക