നവാഗതനായ കെ സൂരജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും ഫഹദ് ഫാസിലും
അഭിനയിക്കുന്നു. ഒരുസംഘമാളുകള്‍ ഒരു ഹൗസ്ബോട്ടില്‍ യാത്രപോകുന്നതും
ഇതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നടനും
ഫോട്ടോഗ്രാഫറുമായ എന്‍എല്‍ ബാലകൃഷ്ണന് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നും
റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ്
ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ലിറ്റില്‍ കൃഷ്ണ ഫിലിംസിന്റെ ബാനറില്‍ ബിജു
ആര് പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെന ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും.