സ്വപ്നഗേഹം (ചൈനീസ് കവിത: വിവര്‍ത്തനം: ഡോ. പി.സി നായര്‍ )
SAHITHYAM
05-Jun-2013
SAHITHYAM
05-Jun-2013

സ്വപ്നഗേഹം
(സങ്ങ്ചി-വെന്‍)
AD710
(സങ്ങ് അതി പ്രഗത്ഭനായൊരു സേനാധിപതിയുടെ മകനായിരുന്നു. ചക്രവര്‍ത്തിയുടെ സൈനികോപദേഷ്ടാക്കളുടെ കൗണ്‍സിലില്‍ ഒരു അറ്റാഷെ(നയതന്ത്ര) പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പ്രായേണ സാഹിത്യാദികലകളില്‍ അഭിരുചിയുള്ളവരെയാണ് സൈനികോപദേഷ്ടാക്കളായി അക്കാലത്ത് നിയമിച്ചിരുന്നത്. അവരുടെ പ്രധാന കര്‍ത്തവ്യം മിക്കവാറും നയതന്ത്രപരവും ഭരണപരവുമായ കാര്യങ്ങള്‍ നിറവേറ്റുകയെന്നതായിരുന്നു. വളരെ പ്രതീക്ഷകളോടെയാണ് സങ്ങ് ചക്രവര്‍ത്തിയുടെ കീഴില്‍ തന്റെ സേവനമാരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ അന്ത്യം ദയനീയമായിരുന്നു. കൊട്ടാരത്തിലെ ഉപജാപങ്ങളില്‍ കുടുങ്ങി തന്റെ നില പരുങ്ങലിലാകുമെന്നു വന്നപ്പോള്‍ അദ്ദേഹം സ്വരക്ഷയ്ക്കു വേണ്ടി കൂട്ടുകാരെ ഒറ്റിക്കൊടുക്കുകയാണ് ചെയ്തത്. ഒടുവില്‍ ചക്രവര്‍ത്തി അദ്ദേഹത്തെ കൊട്ടാരത്തില്‍ നിന്നും ബഹിഷ്‌കരിക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. എന്നാല്‍ ഒരു കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണെന്നു തന്നെ പറയാം. സങ്ങ് ചി-വെന്നിന്റെ കവിതകളില്‍ പലതിലും നൂതനാശയങ്ങള്‍ കാണാം)

കിഷോ പര്‍വ്വതനിരകളില്‍ നിന്നുള്ള
മഴ ആഞ്ഞടിച്ചു പെയ്ത്
അതിവേഗം കടന്നുപോയി
വെട്ടിത്തിങ്ങളുന്ന സൂര്യന്‍
പശ്ചിമാംബരത്തില്‍
ശോണിമപരത്തി
താഴ് വാരത്തിലെ വൃക്ഷങ്ങളില്‍
ഹരിതശോഭ തളം കെട്ടികിടന്നു.
സന്ന്യാസി മഠത്തിന്റെ
ഇടുങ്ങിയ കവാടത്തിലൂടെ
അകത്തുകയറാന്‍ ശ്രമിച്ച എന്നെ
മഠാധിപതി നിര്‍ദ്ദാക്ഷിണ്യം പുറത്താക്കി
ഐഹികലോകത്തിലെന്നെ
പിടിച്ചു നിര്‍ത്തിയ
എല്ലാ ബന്ധങ്ങളുമെനിക്ക് നഷ്ടമായി
നിശ്ശബ്ദമായ സ്പ്നങ്ങളുടെ
കുത്തിയൊഴുക്കില്‍
മഠാധിപതിയായ മുനിശ്രേഷ്ഠനും
ഞാനുമിനി ഒരാളാണ്.
ഞങ്ങളുടെ ആത്മാക്കള്‍
പരസ്പരം പുണര്‍ന്നു കഴിഞ്ഞു.
വികസിത പുഷ്പങ്ങളെപ്പോലെ
അന്യോന്യം പ്രഭവിതറി
ഞങ്ങള്‍ നെടുനാള്‍ വാഴും
അകലെ കേട്ട വാനമ്പാടിയുടെ ഗാനം
ഈ സത്യമാണെന്റെ
മനോമുകുരത്തില്‍ മുഴക്കിയത്.
(കിഷോ-വടക്കന്‍ ചൈനയിലെ ഒരു പര്‍വ്വതം)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments