Image

സിംഗൂരിലെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

Published on 28 September, 2011
സിംഗൂരിലെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊല്‍ക്കത്ത: കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി സിംഗൂരിലെ വിവാദഭൂമി പശ്ചിമബംഗാള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ടാറ്റാ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് സാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കാര്‍ നിര്‍മ്മാണശാല സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ടാറ്റയ്ക്ക് നഷ്ടം നേരിട്ടുവെങ്കില്‍ നഷ്ടപരിഹാരത്തിനായി ആറു മാസത്തിനകം ജില്ലാ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ഐ.പി മുഖര്‍ജിയുടെ ഉത്തരവില്‍ പറയുന്നു.

ടാറ്റാ മോട്ടോഴ്‌സ് നാനോ കാര്‍ നിര്‍മ്മാണശാല സ്ഥാപിച്ച സിംഗൂരിലെ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കാര്‍ നിര്‍മ്മാണശാല 2008 ഒക്ടോബറില്‍ ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി. തുടര്‍ന്ന് അധികാരത്തിലെത്തിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയ 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമം ജൂണ്‍ 14 ന് കൊണ്ടുവന്നു. ഇതിനെതിരെയാണ് ടാറ്റാ കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വരുന്നതുവരെ സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത് സുപ്രീം കോടതി സ്‌റ്റേചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക