Image

എലിപ്പനി: മരുന്നിന്റെ അമിതവില തടയുമെന്ന് മന്ത്രി

Published on 28 September, 2011
എലിപ്പനി: മരുന്നിന്റെ അമിതവില തടയുമെന്ന് മന്ത്രി
തിരുവനന്തപുരം: എലിപ്പനി മരുന്നുകളുടെ വില നിയന്ത്രിക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മരുന്നുകളുടെ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ എടുത്തതായും അദ്ദേഹം നിയമസഭയെ അറിയിച്ചു.

മരുന്നുകള്‍ക്ക് എത്ര കൂടിയ വിലയിട്ടാലും അവ വാങ്ങുമെന്ന തന്ത്രമാണ് കമ്പനികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് പടരുന്ന എലിപ്പനി പ്രതിരോധിക്കാനായി നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലിപ്പനിക്കും ഡങ്കിപ്പനിക്കുമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

വിലനിയന്ത്രണത്തിനായി മരുന്ന് കമ്പനികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു.

മരുന്നു കമ്പനികള്‍ രോഗികളെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയസഭയില്‍ പറഞ്ഞു. കമ്പനികളുടെ ചൂഷണത്തിനെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക