Image

അസിന്‍ അഭിഷേകിന്റെ നായിക

Published on 05 June, 2013
അസിന്‍ അഭിഷേകിന്റെ നായിക
തമിഴ്, മലയാളം നടി അസിന്‍ തോട്ടുങ്കല്‍ അഭിഷേക് ബച്ചന്റെ നായികയാകുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിന്ര സംവിധായകന്‍ ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ സാധ്യത. ഇക്കാര്യം അസിനുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നത് വളരെ നേരത്തേ ആയിരിക്കുമെന്നുമാണ് ശുക്ല പറയുന്നത്. ചിത്രത്തിന്രെ തിരക്കഥയുടെ പണിപ്പുരയിലണെന്നും ഒരു കാര്യത്തിനും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശുക്ലയുടെ ഓ മൈ ഗോഡ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അഭിഷേകും അസിനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കോമഡിയാണ് കൈകാര്യം ചെയ്യുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയം സിനിമ പറയുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
അസിന്‍ അഭിഷേകിന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക