Image

ന്യു യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു നാടക സമിതിയുടെ പിറവി

മനോഹര്‍ തോമസ് Published on 03 June, 2013
ന്യു യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു നാടക സമിതിയുടെ പിറവി
ന്യൂയോര്‍കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു നാടക സമിതി. 'നവമിത്ര' എന്ന പേരില്‍ തുടങ്ങിയ ഈ സമിതി ഏകാഗം, നാടകം, ടെലിഫിലിം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്റ്റാറ്റെന്‍ ഐലണ്ടിലെ കുറെ സഹൃദയ സുഹൃത്തുക്കളുടെ ചിരകാല അഭിലാഷമാണ് ഇങ്ങനെ ഒരു സംരംഭത്തിന്റെ ഉരുതിരിയലിനു കാരണം.
നാടകാചാര്യനായ എഡി മാഷിന്റെ ഇളയ മകനായ കൊച്ചിന്‍ ഷാജിയുടെ മനസ്സിലാണ് ഈ ആശയം ആദ്യം രൂപം കൊള്ളുന്നത്. അഭിനയ പ്രതിഭയുള്ള ഒരിളം തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ സംരംഭത്തിന്റെ തുടക്കം.
ആധുനികതയുടെ പേരില്‍ നാടകരംഗത്ത് ഏറിവന്ന ദുരുഹതയാണ് സാധാരണ ജനത്തിനെ അതില്‍ നിന്നും അകറ്റിയത്്. ബാല്യകാലത്ത് പള്ളിമുറ്റത്തും അമ്പല പറബിലും നമ്മള്‍ കണ്ടുമറന്ന നാടകരംഗങ്ങള്‍ പുനര്‍ജിവിപ്പിക്കുക എന്നത് മാത്രമാണ് 'നവമിത്ര'യുടെ ലക്ഷ്യം. പിരിമുറുക്കങ്ങളാല്‍ സങ്കീര്‍ണമായ അമേരിക്കന്‍ ജനകീയ ജീവിതത്തില്‍ ഒരത്യന്താധുനിക നാടകത്തിന് എന്തു പ്രസക്തി?
നവമിത്രയുടെ പ്രഥമ സംരംഭമായ 'അഹം ബ്രഹ്മാസ്മി' അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
മനോഹര്‍ തോമസ്, അലക്‌സ് വലിയവീടന്‍, ജോസ് അബ്രാഹം, ജോസ് വര്‍ഗീസ്, റോഷന്‍ മാമന്‍ എന്നിവരാണ് അണിയറ ശില്‍പികള്‍. സെപ്റ്റംബറില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്.
നാടക സമതിയുടെ ഉത്ഘാടനം എഡിമാഷിന്റെ മുത്ത മകനായ ഫ്രെഡ് കൊച്ചിന്‍ ഭദ്രദീപം കൊളുത്തി കഴിഞ ദിവസം നടത്തുകയുണ്ടായി. തദവസരത്തില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്‍ട് അലക്‌സ് വലിയവീടന്‍, കേരള സമാജം പ്രസിഡന്‍ട് ബിനോയ് തോമസ് തുടങ്ങി പ്രിതിഭാധനരായ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു
ന്യു യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു നാടക സമിതിയുടെ പിറവിന്യു യോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു നാടക സമിതിയുടെ പിറവി
Join WhatsApp News
p t paulose 2013-06-03 16:30:16
Happy to know that atleast some malayalees in New York have now realised the need of a Malayalam Drama Amature Samity. All my good wishes for this new attempt. p t paulose
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക