മണ്ഡൂകം(ഒരു ഹാസ്യ ഗാനം)- ജോസ് ചെരിപുറം
SAHITHYAM
31-May-2013
ജോസ് ചെരിപുറം
SAHITHYAM
31-May-2013
ജോസ് ചെരിപുറം

മണ്ഡൂകമേ, മഹാ മണ്ഡൂകമേ
മഴക്കാലമായെന്തെ മിണ്ടാത്തെ?
കുറ്റിക്കാട്ടിലെ പൊട്ടകുളത്തില്‍
വെള്ളം നിറഞ്ഞ് കവിഞ്ഞല്ലോ
മഴക്കാലമായെന്തെ മിണ്ടാത്തെ?
കുറ്റിക്കാട്ടിലെ പൊട്ടകുളത്തില്‍
വെള്ളം നിറഞ്ഞ് കവിഞ്ഞല്ലോ
റാ റാ യെ ന്നുള്ള കണ്ഠനാദംക
നിന്റെ വ്രുത്തമില്ലാത്തൊരാ വായ്ത്താരി
നിദ്രാഭംഗം വരുത്തി മനുഷ്യരെ
കഷ്ടപെടുത്തുന്ന കവന വിദ്യ
മാനം നോക്കി മലര്‍ന്ന് ചാടി - തന്റെ
പൊട്ടകുളം ലോകമെന്നുറച്ച്
കാണാകിനാക്കള്‍ക്കായ് നാവ് നീട്ടി
തൊണ്ടയില്‍ പാട്ട് കുരുങ്ങിപോയൊ?
മഴത്തുള്ളി താളത്തില്‍ മാക്രികള്‍ ചാടീട്ടും
കൊഞ്ചുകള്‍ മീശ പിരിച്ചീട്ടും
ശ്വാസം വിടാതെ ബലം പിടിച്ചങ്ങനെ
മണ്ഡൂകമെന്തേ നിശ്ശബ്ദനായ് നീ
തൊലി നിറമുള്ളൊരുല്പ പെണ്ണു വന്നോ
അവള്‍ കണ്ടവരെയൊക്കെ തെറി വിളിച്ചോ
കൂട്ടിനിളം പെണ്ണിന്‍ ചൂടു തേടി
അവളെ വഴക്കാളിയാക്കിടുന്നോ?
കാലങ്ങളായി നീ, ഈ ചേറ്റു നീറ്റില്‍
ദുഷ്‌കര്‍മ്മം ഓരോന്നായ് ചെയ്തീടുന്നു
എന്നിട്ടും ആയുസ്സൊടുങ്ങാതെ നീ
സഹജീവികള്‍ക്കൊക്കെ വിനയാകുന്നു.
***********

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments