Image

ദുബായില്‍ മണിപ്പാല്‍ സര്‍വകലാശാലയുടെ പുതിയ ക്യാംപസ്‌ പ്രവര്‍ത്തിച്ചു തുടങ്ങി

Published on 27 September, 2011
ദുബായില്‍ മണിപ്പാല്‍ സര്‍വകലാശാലയുടെ പുതിയ ക്യാംപസ്‌ പ്രവര്‍ത്തിച്ചു തുടങ്ങി
ദുബായ്‌: മണിപ്പാല്‍ യുണിവേഴ്‌സിറ്റിയുടെ പുതിയ ക്യാംപസ്‌ ദുബായ്‌ ഇന്റര്‍നാഷനല്‍ അക്കാദമിക്‌ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 7,50,000 ചതുരശ്ര അടിയിലുള്ള പുതിയ ക്യാംപസ്‌ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ളതാണ്‌.

പുതിയ അക്കാദമിക വര്‍ഷത്തില്‍ പുതിയ ക്യാംപസിലായിരിക്കും പ്രവര്‍ത്തനം. ആധുനിക പഠന സൗകര്യങ്ങള്‍, ലൈബ്രറി, 6000 ചതുരശ്ര അടി വലിപ്പമുള്ള റീഡിങ്‌ ഹാള്‍, ഹൈടെക്‌ സ്‌പോര്‍ട്‌സ്‌ അറീന, ഫുഡ്‌കോര്‍ട്ട്‌, ക്യാംപസ്‌ മുഴുവന്‍ വൈഫൈ കവറേജ്‌, പൂര്‍ണമായും കവര്‍ ചെയ്‌ത പാര്‍ക്കിങ്‌ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന്‌ മണിപ്പാല്‍ എജ്യുക്കേഷന്‍ സിഇഒ എ.എം. തിമ്മയ്യ പറഞ്ഞു.

ആദ്യഘട്ടത്തിലാണ്‌ ഈ സൗകര്യങ്ങള്‍ തയാറായിട്ടുള്ളത്‌. രണ്ടാം ഘട്ടത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ക്യാംപസ്‌ ഹോസ്‌റ്റലും മറ്റു സൗകര്യങ്ങളുമൊരുക്കും. നിലവില്‍ 1500 വിദ്യാര്‍ഥികളുളള മണിപ്പാല്‍ യുണിവേഴ്‌സിറ്റി ദുബായ്‌ ബയോടെക്‌നോളജി, മാനേജ്‌മെന്റ്‌, ഐടി, മീഡിയ, ഇന്റീരിയര്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, എന്‍ജിനീയറിങ്‌ ബിരുദ കോഴ്‌സുകള്‍ എന്നിവ നല്‍കുന്നുണ്ട്‌. ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക