Image

നാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടം

പി.പി.ചെറിയാന്‍ Published on 31 May, 2013
നാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടം
വാഷിംഗ്ടണ്‍ : എണ്‍പത്താറാമത് സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ പതിമൂന്നുക്കാരനായ അരവിന്ദ് മഹാകളി വിജയയായി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും 281 പേര്‍ പങ്കെടുത്ത മതസരത്തില്‍ 42 പേരാണ് സെമിഫൈനലില്‍ അര്‍ഹത നേടിയത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനം നേടിയ അരവിന്ദ് (ഇന്ത്യ) വ്യാഴാഴാച വൈകീട്ട് നടന്ന ഫൈനല്‍ മത്സരത്തിലാണ് ദീര്‍ഘകാല സ്വപ്നം നേടിയെടുത്തത്.

മറ്റൊരു ഇന്ത്യന്‍ പ്രണവ് ശിവകുമാറാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

15 വര്‍ഷത്തെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഷ്യന്‍ വംശജരാണ് ഈ കിരീടത്തിന് അര്‍ഹരായിരുന്നത് ഇതില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷവും സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരായിരുന്നു.
പതിനാറു റൗണ്ട് വരെ ദീര്‍ഘിച്ച ഫൈനല്‍ മത്സരത്തില്‍ Knaidel എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ശരിയായി ഉച്ചരിച്ചാതാണ് അരവിന്ദിന് കിരീടം നേടി കൊടുത്തത്.

ന്യൂയോര്‍ക്ക് ബെ സൈഡ് ഹില്‍സില്‍ നിന്നുള്ള ശ്രീനിവാസന്റേയും ഭവാനിയുടേയും മകനായ അരവിന്ദിന് 30000 ഡോളറാണ് സമ്മാനതുകയായി ലഭിച്ചത്. ഊര്‍ജ്ജതന്ത്രം ഐച്ഛിക വിഷയമായി എടുത്ത് പഠനം തുടരുവാനാണ് അരവിന്ദ് ആഗ്രഹിക്കുന്നത്.
നാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടംനാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടംനാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടംനാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടംനാഷണല്‍ സ്‌പെല്ലിംഗ് ബീ 203 ഇന്ത്യന്‍ വംശജന്‍ അരവിന്ദ് മഹാകളിക്ക് കിരീടം
Join WhatsApp News
Anthappan 2013-05-31 04:35:35
If I write a caption for the 4th picture, it would be like the following
"hm finally you are mine"- Congratulations!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക