Image

വെള്ളാപ്പള്ളിയെയും സുകുമാരന്‍നായരേയും ഗുജറാത്തിലേക്ക് കെ.എസ്.യു."നാടുകടത്തി"

അനില്‍ പെണ്ണുക്കര Published on 30 May, 2013
വെള്ളാപ്പള്ളിയെയും സുകുമാരന്‍നായരേയും ഗുജറാത്തിലേക്ക് കെ.എസ്.യു."നാടുകടത്തി"
കായംകുളം:  കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും പ്രതീകാത്മകമായി "നാടുകടത്തി."

വെള്ളാപ്പള്ളിയുടേയും, സുകുമാരന്‍ നായരുടേയും കോലവുമായി കായംകുളം ടൗണില്‍ പ്രകടനം നടത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ പിന്നീട് കായംകുളം റെയില്‍വെ സ്റ്റേഷനില്‍ എത്തി ട്രെയിനുകളില്‍ കോലം കയറ്റിവിടുകയായിരുന്നു.

സമുദായ നേതാക്കന്‍മാരുടെ സംസ്‌കാര ശൂന്യമായ പ്രസ്താവനക്കെതിരെ കേരള സമൂഹം പ്രതികരിക്കണമെന്ന സന്ദേശവും കോലങ്ങളോടൊപ്പം ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്.

വാല്‍ക്കഷ്ണം:
രണ്ട് കോലങ്ങളും മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇപ്പോള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. കോലങ്ങള്‍ ഗുജറാത്തിലേക്ക് അയക്കാന്‍ റെയില്‍വെയ്ക്ക് വകുപ്പില്ലത്രേ…
വെള്ളാപ്പള്ളിയെയും സുകുമാരന്‍നായരേയും ഗുജറാത്തിലേക്ക് കെ.എസ്.യു."നാടുകടത്തി"
Join WhatsApp News
Moncy kodumon 2013-05-30 07:33:45
Both are splitting the nice people in  Kerala with the power of caste and religion
That is against the principle of our Gandhi and it will make  violence  kerala
Kerala people will not accept their philosophy and will neglect their stupidity
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക