കൊച്ചി: തട്ടിപ്പ് കേസില്‍ ഇന്നലെ ചെന്നൈ പോലീസിന്റെ കസ്റ്റഡിയിലായ മലയാളി നടി ലീന മരിയ പോളിനും സംഘത്തിനുമെതിരെ കൊച്ചിയിലും കേസ്.
ഒരു ടെക്‌സ്‌റ്റൈല്‍സിന് പ്രമുഖ ബോളിവുഡ് താരം കത്രീന കൈഫിനെ ബ്രാന്ഡ് അംബാസിഡറാക്കാമെന്ന് വ്യാജ വ്ഗ്ദാനം നല്‍കിയതിനാണ് ലീനയുടെ സുഹൃത്ത് ശേഖറിനെതിരെ കേസ് എടുത്തിട്ടുള്ളത്. ചെന്നൈയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കേസിലാണ് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ ചൈന്നെ പോലീസ് ഇന്നലെ ലീനയെ അറസ്റ്റ് ചെയ്തത്. ഐ.എ.എസ് ഓഫീസര്‍ ചമഞ്ഞ് 76 ലക്ഷം രൂപ തട്ടിയെന്നാണ് ലീനയ്‌ക്കെതിരെയുള്ള കേസ്.