Image

പ്രണയത്തിന്റെ ഏപ്രില്‍ (കവിത) - റജീസ് നെടുങ്ങാടപ്പള്ളി

റജീസ് നെടുങ്ങാടപ്പള്ളി Published on 29 May, 2013
പ്രണയത്തിന്റെ ഏപ്രില്‍  (കവിത) - റജീസ് നെടുങ്ങാടപ്പള്ളി

ക്രൂരമെന്ന്
ഏപ്രില്‍മാസത്തെ
അടച്ചാക്ഷേപിക്കാനിന്നുമുതല്‍
ആര്‍ക്കും അവകാശമില്ല;

കാരണങ്ങള്‍ -:

എം) ദൈവം പോലുമറിയാതെ
നിലാവിന്റെ ഘനിച്ച പ്രണയ ഹൃദയത്തെ
കടഞ്ഞെടുത്തെനിക്ക് കടം തന്ന മാസം

ഇ) ആകാശം പോലുമറിയാതെ
പ്രണയ മണ്‍സൂണ്‍പ്പെയ്ത്തിനായി
സമുദ്ര മനസ്സിനെ മേഘീകരിക്കുന്ന മാസം

ആര്‍ ) മരം പോലുമറിയാതെ
ഇലയും പൂവും കായുമായി
കാമ ഭൗമത്തിനെ പച്ചകുത്തിക്കുന്ന മാസം

ഐ) പൂരഭരണിയുടെ കുംഭമേളത്തില്‍
ജൈനമുനിയായി നീയെന്നില്‍
ശിവനര്‍ത്തനമാടുന്ന നാഗമാസം

എന്‍ ) പ്രണയ ടൈറ്റാനിക്കിന്
പ്രപഞ്ചത്തിന്റെ കൊടുമുടിയില്‍
സപ്രമഞ്ചമൊരുക്കിയ പവിഴപ്പുറ്റിന്റെ മാസം

എല്ലാ പ്രണയ നിര്‍വ്വചനങ്ങള്‍ക്കും
ക്ലാവ് പിടിക്കുന്നുവെന്നും
പ്രണയത്തിന്റെ സസ്യനേഴ്സറിയില്‍
എല്ലാ ഓര്‍ക്കിഡ് ആന്തൂറിയങ്ങളും മൊട്ടിടുന്നുവെന്നും
ഒച്ചിഴയും വേഗത്തിലേ വിങ്ങുന്ന-
പ്രണയം സഞ്ചരിക്കൂവെന്നും
വിയര്‍ത്തൊട്ടി
നീയെന്നോട് വാത്സ്യായനഭാവത്തില്‍
മന്ത്രിച്ചമാസം

പ്രണയത്തിന്റെ ഏപ്രില്‍  (കവിത) - റജീസ് നെടുങ്ങാടപ്പള്ളി
Join WhatsApp News
Sudhir Panikkaveetil 2013-05-29 18:23:39
ടി.എസ് .എലിയറ്റ് പറഞ്ഞത്  " April is the cruelest month"  എന്നാണു. ശ്രീ റജീസ് അതിൽ പ്രണയവർണങ്ങൾ കാണുന്നു.  കാരണം അദ്ദേഹംആ  മാസം ആഘോഷിക്കുന്നത് അങ്ങ് കേരളത്തിലാണ്, മീനച്ചൂടിൽ വിയർത്തൊട്ടുന്ന മി ഥു നങ്ങൾക്ക് (മഴ പെയ്യുന്ന മാസവുമാകാം, അങ്ങനെയും നനയാം) വാത്സ്യായൻ അനംഗ മന്ത്രങ്ങൾ ചൊല്ലി കൊടുക്കുന്ന്നത് കേൾക്കുന്ന കവിയുടെ ഉൾപുളകങ്ങളുടെ മൃദു സ്മേര മസ്രുണ ലിഖിതങ്ങൾ . ഇത് പ്രണയസുരഭിലമായ ഒരു കാവ്യാവിഷ്ക്കാരം.  നമോവാകം കവി !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക