Image

ശേഖര്‍ മേനോന്‍ മമ്മുട്ടി ചിത്രത്തില്‍

Published on 29 May, 2013
ശേഖര്‍ മേനോന്‍ മമ്മുട്ടി ചിത്രത്തില്‍
ആഷിക്‌ അബു ചിത്രമായ ഡാ തടിയാ എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നു.

രഞ്‌ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന മമ്മൂട്ടിച്ചിത്രത്തിലാണ്‌ ശേഖര്‍ അഭിനയിക്കുക. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെന്ന ജര്‍മ്മന്‍ മലയാളിയുടെ കേരളത്തിലെ സുഹൃത്തായിട്ടാണ്‌ ശേഖര്‍ അഭിനയിക്കുന്നത്‌. മമ്മൂട്ടിയെപ്പോലെയുള്ള ഒരുനടനൊപ്പം അഭിനയിക്കാന്‍ സാധിയ്‌ക്കുന്നത്‌ വലിയ ഭാഗ്യമാണെന്നാണ്‌ ശേഖര്‍ പറയുന്നത്‌.

വളരെ അപ്രതീക്ഷിതമായിട്ടാണ്‌ താന്‍ സിനിമാലോകത്ത്‌ എത്തിയതെന്നും ഡാ തടിയായ്‌ക്കുശേഷം അവസരങ്ങള്‍ ലഭിയ്‌ക്കുമെന്ന്‌ താന്‍ കരുതിയതല്ലെന്നും ശേഖര്‍ പറയുന്നു.

ജയരാജ്‌ സംവിധാനം ചെയ്യുന്ന കാമല്‍ സഫാരിയെന്ന ചിത്രത്തിലും ശേഖര്‍ അഭിനയിക്കുന്നുണ്ട്‌.
ശേഖര്‍ മേനോന്‍ മമ്മുട്ടി ചിത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക