Image

വെസ്റ്റ് നായക് പള്ളിയില്‍ ദുഃഖറോനോ പെരുന്നാള്‍ ഒക്‌ടോബര്‍ 1,2 തീയതികളില്‍

Published on 27 September, 2011
വെസ്റ്റ് നായക് പള്ളിയില്‍ ദുഃഖറോനോ പെരുന്നാള്‍ ഒക്‌ടോബര്‍ 1,2 തീയതികളില്‍

ന്യൂയോര്‍ക്ക് : കോതമംഗലത്തു കബറടങ്ങിയ പരിശുദ്ധ യല്‍ദേ മോര്‍ . ബസ്സേലിയോസ് ബാവയുടെ 326-ാമത് ഓര്‍മ്മപ്പെരുന്നാള്‍ വെസ്റ്റ് നയാക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭക്തിയാദരപൂര്‍വ്വം ആചരിക്കുന്നു. ഒക്‌ടോബര്‍ 1, 2( ശനി, ഞായര്‍ ) തീയതികളിലായി നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ശനിയാഴ്ച വൈകുന്നേരം ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകവികാരി വെരി.റവ.ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ, വെരി.റവ.വര്‍ക്കി മുണ്ടക്കല്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിക്കും. 6 മണിക്ക് പെരുന്നാ
ള്‍ കൊടിയേറ്റത്തെ ത്തുടര്‍ന്ന് പ്രാര്‍ത്ഥനയും, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയുമാണ് പ്രഥമദിന പരിപാടികള്‍ .

ഞായറാഴ്ച രാവിലെ 9മണിക്ക് അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന. യല്‍ദോ മോ
ര്‍ ബസ്സേലിയോസ് ബാവയുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും അനുസ്മരണ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്‌നേഹ വിരുന്ന് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍ .

ഇടവകാംഗമായ ശ്രീ. വര്‍ഗീസ് പുതുവാം കുന്നത്തും കുടുംബവുമാണ് ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. വൈദികശ്രേഷ്ഠരുടെ നേതൃത്വത്തില്‍ അലക്‌സ് മേലേത്ത്(സെക്രട്ടറി), ജോല്‍ഷ ഐസക്ക്(ട്രസ്റ്റി) എന്നിവരുള്‍പ്പെട്ട വിവിധ കമ്മറ്റികള്‍ പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
1.ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ-(518)928-6261
2.വര്‍ക്കി മുണ്ടക്കല്‍ കോറെപ്പിസ്‌ക്കോപ്പ(845)517-5340
3.വര്‍ഗീസ് പുതുവാംകുന്നത്ത്(പ്രസുദേന്തി)(201)388-3547
4.അലക്‌സ് മേലേത്ത്(സെക്രട്ടറി)914-260-2269
5.ജോസഫ് ഐസക്ക്(ട്രസ്റ്റി)201-939-8947
6.റെജി പോള്‍ (201)790-3075

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.
വെസ്റ്റ് നായക് പള്ളിയില്‍ ദുഃഖറോനോ പെരുന്നാള്‍ ഒക്‌ടോബര്‍ 1,2 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക