Image

ഓ.സി.ഐ. കാര്‍ഡ് പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന് വയലാര്‍ രവി

Published on 28 May, 2013
ഓ.സി.ഐ. കാര്‍ഡ് പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന് വയലാര്‍ രവി
ന്യൂയോര്‍ക്ക് : ഓ.സി.ഐ. കാര്‍ഡും പുതക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള പരാതികള്‍ തന്റെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രവാസി കാര്യന്ത്രി വയലാര്‍ രവി ഉറപ്പു നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇതു സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പു ലഭിച്ചത്. പ്രവാസി കാര്യ മന്ത്രാലയത്തിലെ ഡൈസ്‌പോറയുടെ ചുമതലയുള്ള ജോ. സെക്രട്ടറി മനോജ്കുമാര്‍ ഐ.എ.എസിനെയാണ് കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഓ.സി.ഐ. കാര്‍ഡ് സംബന്ധിച്ച് നിലവില്‍ ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ മന്ത്രാലയം പരിശോധിക്കും. പരാതികള്‍ രേഖാമൂലം അയച്ചുകൊടുക്കുവാന്‍ വിവിധ പ്രവാസി സംഘടനകളോടും വ്യക്തികളോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.എന്‍.ഓ.സിയെ പ്രതിനിധീകരിച്ച് കളത്തില്‍ വറുഗീസ് (കേരളാ ചാപ്റ്റര്‍ പ്രസിഡന്റ്), മൊഹിന്ദര്‍സിങ്(വൈസ് പ്രസിഡന്റ്), ഹര്‍ബചന്‍ സിംഗ്(ജനറല്‍ സെക്രട്ടറി), ജോണ്‍ ജോസഫ്(തമിള്‍ ചാപ്റ്റര്‍ പ്രസിഡന്റ്), സജി ഏബ്രഹാം (Reg. V.P)), യു.എ.നസീര്‍ (സെക്രട്ടറി), വറുഗീസ് തെക്കേക്കര (V.P. Kerala Chapter NY.) തുടങ്ങിയവരും പങ്കെടുത്തു.
ഓ.സി.ഐ. കാര്‍ഡ് പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന് വയലാര്‍ രവി
ഓ.സി.ഐ. കാര്‍ഡ് പ്രവാസികളുടെ പരാതികള്‍ മന്ത്രാലയം പരിശോധിക്കുമെന്ന് വയലാര്‍ രവി
Join WhatsApp News
Thomas T Oommen, 2013-05-29 06:39:13
മുന് കാലങ്ങളിൽ ഇദേഹം ഉള്പ്പെടെ മന്ത്രിമാര്ക്ക് നല്കിയതും  ചവട്ടുകൊട്ടകളിൽ നിക്ഷെപിക്കപ്പെട്ടതുമായ  മേമ്മോരാണ്ടാങ്ങളുടെ  കോപ്പികൾ ആവശ്യമുള്ളവർ ദയവായി സമീപിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക