Image

സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2011
സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണം ആഘോഷിച്ചു
മലയാളി അസോസിയേഷന്‍ ഓഫ്‌ സതേണ്‍ കണക്‌ടിക്കട്ടിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌ ബ്രിഡ്‌ജ്‌ പ്രോര്‍ട്ടിലുള്ള സെന്റ്‌ ആന്‍സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിവിധ കലാപിരിപാടികളോടെ ആഘോഷിച്ചു. തദവസരത്തില്‍ മക്കളോടൊത്ത്‌ അവധിക്കാലം ആഘോഷിക്കാന്‍ വന്ന അപ്പച്ചന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ വിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്യപ്പെട്ട ഓണാഘോഷത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ സ്വാഗതം ആശംസിച്ചതോടെ പരിപാടികള്‍ക്ക്‌ തുടക്കമായി.

സുനിലും പ്രീതിയും കോര്‍ത്തിണക്കിയ വിവിധ കലാപരിപാടിയില്‍ കലാപ്രതിഭകളായ അപര്‍ണ്ണ, വിദ്യ, റിയ, അനു, എലിസബത്ത്‌, പ്രീതി, മിഷല്‍, മിയ എന്നിവരുടെ തിരുവാതിരകളിയും, ഡാന്‍സുകളും പരിപാടികള്‍ മികവുറ്റതാക്കി. ഗാനകോകിലങ്ങളായ അപര്‍ണ്ണ, എല്‍സി, വിദ്യ, ജിഷ, ലക്ഷ്‌മി എന്നിവരുടെ ഗാനങ്ങളും, കൊച്ചുകൂട്ടുകാരായ ആദര്‍ശ്‌, ഗോപിക, ജോയല്‍, അനുശ്രീ, അര്‍ച്ചന, എഡ്‌വിന്‍, ഷോണ്‍ എന്നിവരുടെ ഗാനങ്ങളും, ഡാന്‍സും, ഫാന്‍സി ഡ്രസും പരിപാടികള്‍ക്ക്‌ കൊഴുപ്പേകി.

പഞ്ചവാദ്യമേളങ്ങളോടെയും, താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ മംവേലി മന്നന്റെ എഴുന്നള്ളത്ത്‌ ശ്രീജിത്തിലൂടെ ധന്യമായി. കണ്‍വീനര്‍ ജിബി ഗ്രിഗറിയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.

നമ്മുടെ തനതായ ശൈലിയും, പൈതൃകവും വിളിച്ചോതുന്ന വിഭവസമൃദ്ധമായ ഓണസദ്യ വാഴിയില്‍ തന്നെ വിളമ്പി നല്‍കിയത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജോബിന്‍, ബിനോജ്‌, ബിനോയ്‌, ബിജി, സിറിയക്‌, ഉണ്ണി, സുരേഷ്‌, ജോബി, രതീഷ്‌, കെവിന്‍, വിന്‍സണ്‍, ഷാജന്‍, നവീന്‍, ഷാലു, ജേക്കബ്‌, മാത്യു, നോബി, ജോസി, ബിന്ദു തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം ഓണാഘോഷം 2011 മികവുറ്റതാക്കി. വിന്‍സണ്‍ പൊറ്റക്കല്‍ അറിയിച്ചതാണിത്‌.
സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക