Image

കേരള സര്‍ക്കാര്‍ സെലിബ്രിറ്റികളുടെ ലിസ്റ്റു പ്രഖ്യാപിക്കണം: ഫോമ

ബിനോയി സെബാസ്റ്റ്യന്‍ Published on 28 May, 2013
കേരള സര്‍ക്കാര്‍ സെലിബ്രിറ്റികളുടെ ലിസ്റ്റു പ്രഖ്യാപിക്കണം: ഫോമ
ഡാലസ്: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രഷന്‍ ക്യൂ തെറ്റിച്ചു കലാപമുണ്ടാക്കുകയും അമേരിക്കന്‍ മലയാളികുടുംബത്തെ അപമാനിക്കുകയും ചെയ്ത അവതാരകയായ രജ്ഞിനി ഹരിദാസ് സെലിബ്രിറ്റിയാണോ അല്ലയോ എന്ന് മുഖ്യമന്ത്രിയും സംസ്ഥാന സാംസ്‌ക്കരിക വകുപ്പും വെളിപ്പെടുത്തണമെന്ന് ഫോമ അന്താരാഷ്ട്ര പ്രസിഡന്റ് ജോര്‍ജ് മാത്യു ആവശ്യപ്പെട്ടു. ഫോമയുടെ ഡാലസ് പ്രാദേശിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

കേരളം ഇന്നു വ്യാജസെലിബ്രിറ്റികളെകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷം അമ്പതിനായിരം കോടിയോളം രൂപ കേരളത്തിലേക്കയയ്ക്കു സ്വന്തം നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കു
വേണ്ടി നിലകൊള്ളുന്ന വിദേശ മലയാളികളാണ് യഥാര്‍ത്ഥ സെലിബ്രിറ്റികള്‍. എതെങ്കിലും ഒരു സിനിമയിലോ ടിവി ചാനലിലോ ഒരു നിമിഷം മുഖം കാണിച്ചാല്‍ ഉടനേ സെലിബ്രിറ്റികളായി മാറുന്നവര്‍ കേരളത്തിന്റെ സമഗ്രവികസനത്തിനും ദേശീയബോധത്തിനും എന്തു സംഭാവനകളാണ് നല്‍കുന്നതെന്നറിയാന്‍ താല്പര്യമുണ്ടെന്നും അദേഹം പറഞ്ഞു.

പ്രവാസി മലയാളികളുടെ സഹകരണത്തോടെ നിര്‍മ്മിച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രവാസികള്‍ നേരിടുന്ന അവഗണയും അപമാനവും അദേഹം ചടങ്ങില്‍ വിശദീകരിച്ചു. നെടുമ്പാശേരിയില്‍ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക പ്രവാസി സെല്‍ ആരംഭിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. വിദേശ മലയാളികളുടെ പണവും മറ്റു സൗകര്യങ്ങളും സ്വീകരിച്ചു അവരെ അപമാനിക്കുന്ന കേരളത്തിലെ നവീന സെലിബ്രിറ്റികളുമായി കലാപരിപാടികളുമായി സഹകരിക്കണോ എന്ന കാര്യം വീണ്ടും പരിഗണിക്കേണ്ടതാണ്. ഇത്തരം ആളുകളെ സ്‌പോണ്‍സര്‍ ചെയ്തു അമേരിക്കയിലേക്കു കൊണ്ടുവരുന്നവരും ഈ കാര്യത്തില്‍ ചില മാര്‍ഗരേഖകള്‍ നടപ്പിലാക്കണമെന്നും അദേഹം നിര്‍ദേശിച്ചു. ഫോമ നാഷണല്‍ കമ്മിറ്റിയംഗം ഫിലിപ്പ് ചാമത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
കേരള സര്‍ക്കാര്‍ സെലിബ്രിറ്റികളുടെ ലിസ്റ്റു പ്രഖ്യാപിക്കണം: ഫോമ
Join WhatsApp News
josecheripuram 2013-05-28 07:28:39
The main problem lies with air port authorities,They had only one counter opened at the peak of traffic .Which made a long line and a tendency to cut line.Why don't they use their descreetion to open more counters to ease the waiting .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക