Image

ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌

Published on 27 May, 2013
ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌
ബഹുമാനപ്പെട്ട പ്രവാസികാര്യവകുപ്പ് മന്ത്രി ശ്രി. വയലാര്‍ രവി അറിയുന്നതിന്,

ഒരു മന്ത്രി എന്ന നിലയില്‍ താങ്കള്‍ നിര്‍വഹിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങള്‍ക്കും ഔപചാരികമായി നന്ദി പറയുന്നു.

വിദേശ രാജ്യത്ത് ജീവിക്കുന്ന ഇന്ത്യാക്കാര്‍ ഓ. സി. ഐ , പാസ്‌പോര്‍ട്ട്, വിസ കാര്യങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നാല്‍ ക്രിയാത്മകമായ നടപടികള്‍ ഉണ്ടായതായി ഇതേവരെ അറിയില്ല. താങ്കളുടെ ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഈക്കാര്യങ്ങള്‍ നേരിട്ട് അറിയിക്കുവാനും പരാതികള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ താങ്കള്‍ അത് നിരസിച്ചതില്‍ അമേരിക്കയില്‍ ഉള്ള ഭൂരിപക്ഷം ഇന്ത്യക്കാരും ഖിന്നരാണ്.

നമ്മുടെ ഇന്ത്യയുടെ ഉയര്‍ച്ചക്ക് വേണ്ടി അദ്ധ്വാനിച്ചിട്ടുള്ളവരും, അതില്‍ അഭിമാനം കൊള്ളുന്നവരുമാണ് ഓരോ വിദേശ ഇന്ത്യക്കാരനും. സ്വദേശിയായാലും, വിദേശിയായാലും, ഏതൊരു ഇന്ത്യക്കാരന്റെ പ്രശ്‌നം വന്നാലും അതില്‍ അര്‍ഹിക്കുന്ന രീതിയില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള ഉത്തരവാദിത്വം ഒരു ജനപ്രതിനിധിയായ താങ്കള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നത് നട്ടെല്ലുള്ള ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല.

ഇവിടെ അമേരിക്കയില്‍ താങ്കളെ കാണാനും പൂമലയിടാനും, പൊന്നാട അണിയിക്കാനും അവസരവാദികള്‍, നേതാന്ക്കന്മാര്‍ ചമഞ്ഞു കറങ്ങി നടക്കുന്നുണ്ട്. പൊന്നാടയുമായി ചാടിവീണു പല്ലിളിക്കുന്ന ഇത്തരം കുറുക്കന്മാര്‍ എന്നെയോ ലക്ഷക്കണക്കിന് വരുന്ന മറ്റു ഇന്ത്യാക്കാരെയോ പ്രതിനിധികരിക്കുന്നില്ല. അവര്‍ക്ക് അവരുടെതായ കച്ചവട താല്‍പ്പര്യങ്ങള്‍ ഉണ്ടാവാം. 'സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക' എന്ന് പറയുന്നത് പോലെ മന്ത്രിയെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരാണ് ഇക്കൂട്ടര്‍. താങ്കളെ സന്തോഷിപ്പിച്ചു ഇത്തരി കാര്യം സാധിക്കുക, അല്ലെങ്കില്‍ ഒരു ഫോട്ടോ എടുക്കുക എന്ന ഉദ്ദേശം മാത്രം ഉള്ളതുകൊണ്ട് ഇവര്‍ ഒരിക്കലും സത്യം താങ്കളോട് പറയില്ല.

ഇന്ത്യ എന്നത് ഒരു വികാരമായി ഉള്‍ക്കൊണ്ട് ജീവിക്കുന്ന മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ് ഞങ്ങള്‍ പ്രവാസികള്‍. ഇന്ത്യയുടെ മാനം ഞങ്ങളിലൂടെയാണ് ലോകം ദര്‍ശിക്കുന്നത്. സ്വന്തം നാട്ടില്‍ നൂലാമാലകള്‍ ഇല്ലാതെ വന്നു പോകാനുള്ള ഒരു സാഹചര്യം ഉണ്ടാവണമെന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.
ദയവായി താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചു ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് വിനയത്തോട് അപേക്ഷിക്കുന്നു.


Make the OCI card an independent lifelong multiple entry visa card having digitalized information of our Indian and Foreign addresses, photo, date and place of birth, profession, Pan card number[if any], etc.
 
Eliminate the renunciation rule of old Indian passport while issuing OCI card or while applying for Indian visa.
 
Enforce OCI Card as an Identification Card for all government/legal/financial transactions/documentation in India and promulgate this information through ‘The Gazette of India”.
 
Provide legal protection for our investments assets in India and introduce a tribunal with judiciary powers to settle all civil litigations, expeditiously for Pravasis.
 
 
സിബി ഡേവിഡ്‌
ന്യൂയോർക്ക്‌
ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌
Join WhatsApp News
A.C.George, Houston 2013-05-27 14:11:12

Excellent Sibi David.  You expressed the real, legitimate wishes of NRI.  If the Pravasi Minister is indifferent to our request and requirement, he should resign. Why there is a Pravasi Ministry, just to spend tax payer’s money?.  Just abolish that ministry, save money. The existing foreign ministry will do the job. Creating more and more “Thastikas” or department will not solve our problem. If there are more department means they will kick us around. There are more troublesome windows. We need one window solution. There must be coordination between departments. So, please boycott this indifferent minster and kick him out from the ministry.

ഉടക്ക് വാസു 2013-05-27 14:11:28
അന്ധനായിരിക്കും ?

Mammen Chirayil 2013-05-27 18:49:13
Please don't think you are representing all the Malayales of North America. Think first and creative.
Biju Cherian 2013-05-27 19:21:00
Sibi, I appreciate your timely response. We should think why India have few Pravasi malayaliministers Mr.Vayalar Ravi and Mr.E.Ahammed...both are old enough to stay home and enjoy their old age. We need highly educated and yound ministers to deal pravasi issues.
Pappacken Muthukad 2013-05-28 05:26:54
Some we need to communicate the issues to ministers not to consulate or Ambassidor. They are just employee of these Ministers, they act like puppet in front of these India Government Ministers.
MOOLECHERIL 2013-05-28 05:46:46
ഇന്ത്യയെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പൗരന്മാരായവര്‍ക്ക് പിന്നീട് ഇന്‍ഡ്യയില്‍ നിന്ന് അവകാശങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ശുദ്ധ അസംബന്ധം തന്നെ. അവര്‍ അമേരിക്കന്‍ പൗരത്വം എടുക്കുമ്പോള്‍ ചെയ്യുന്ന സത്യപ്രതിജ്ഞ എന്തെന്നാല്‍ 'അവരുടെ മാതൃ രാജ്യവുമായുള്ള എല്ല ബന്ധങ്ങളും വേര്‍പെടുത്തുന്നുവെന്നും രാജ്യത്തിനാവശ്യം വരുന്ന പക്ഷം അവരവരുടെ മാതൃരാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു കൊള്ളാമെന്നുമാണ്' എന്നിട്ടാണ് ചിലര്‍ ഇവിടെ അമേരിക്കയില്‍ കിടന്ന് ഭാരതത്തില്‍ നിന്നും അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്നതു. ഇവര്‍ക്കൊക്കെ ഇന്‍ഡ്യയിലേക്ക് കടക്കുവാനുള്ള വിസ തന്നെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ കൊടുക്കുന്നത് ഒരു ഔദാര്യമായി കണക്കാക്കിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. ഇക്കൂട്ടര്‍ക്ക് ഒ.സി.ഐ കാര്‍ഡ് പോയിട്ട് വിസ പോലും കൊടുക്കരുത്! ജയ് ഹിന്ദ്!
MOOLECHERIL 2013-05-28 09:48:00
സോദരാ നിങ്ങളുടെ ആവശ്യം ന്യായമാണോ? 

അമേരിക്കന്‍ പൗരത്വമെടുത്തപ്പോള്‍ ചങ്കത്ത് കൈവെച്ച്, മാതൃ രാജ്യത്തെ വരെ തള്ളിപ്പറഞ്ഞ് എടുത്ത സത്യപ്രതിജ്ഞ.


Naturalization Oath of Allegiance to the United States of America

Oath

"I hereby declare, on oath, that I absolutely and entirely renounce and abjure all allegiance and fidelity to any foreign prince, potentate, state or sovereignty, of whom or which I have heretofore been a subject or citizen; that I will support and defend the Constitution and laws of the United States of America against all enemies, foreign and domestic; that I will bear true faith and allegiance to the same; that I will bear arms on behalf of the United States when required by the law; that I will perform noncombatant service in the armed forces of the United States when required by the law; that I will perform work of national importance under civilian direction when required by the law; and that I take this obligation freely without any mental reservation or purpose of evasion; so help me God."

Note: In certain circumstances there can be a modification or waiver of the Oath of Allegiance. See the link to the right to Chapter 5 of A Guide to Naturalization for more information.

The principles embodied in the Oath are codified in Section 337(a) in the Immigration and Nationality Act (INA), which provides that all applicants shall take an Oath that incorporates the substance of the following:

Support the Constitution;
Renounce and abjure absolutely and entirely all allegiance and fidelity to any foreign prince, potentate, state, or sovereignty of whom or which the applicant was before a subject or citizen;
Support and defend the Constitution and laws of the United States against all enemies, foreign and domestic;
Bear true faith and allegiance to the same; and
A. Bear arms on behalf of the United States when required by the law; or
B. Perform noncombatant service in the Armed Forces of the United States when required by the law; or
C. Perform work of national importance under civilian direction when required by the law.
The language of the current Oath is found in the Code of Federal Regulations Section 337.1 and is closely based upon the statutory elements in Section 337(a) of the INA.
moncy kodumon 2013-05-28 11:24:44
O C I MEAS ONLY CASH INTERSTING. THEY ARE EXPECTING UR MONEY THEY ARE CHANGING THEIR WORDS DEPEND OF UR MONEY WHY U BELIVE THEIR POLITICAL PROMISE .WHY U PEOPLE GIVE RECEPTION MINISTERS AGAING IN US. i DO NOT TAKE o c i so I AM SMART ONCE U GIVE UP INDIAN CITIZEN U DO NOT GET ANY PREFERENCE.DO NOT CRY AGAIN
ഒരു പ്രവാസി 2013-05-28 12:04:18
ഇന്ത്യന്‍ വംശജര്‍ ഇന്ത്യന്‍ പൗരത്വമുപേക്ഷിച്ച് അമേരിക്കന്‍ പൗരത്വമെടുത്തതിനെതിരെ ശ്രീ. മാത്യുവിന്റെ കമന്റ് (രോഷപ്രകടനം) കണ്ടു. എങ്കില്‍ ഒരു ചോദ്യം...... മാത്യു തന്നെ എഴുതിയ രണ്ടു വാര്‍ത്തകള്‍ ഇ-മലയാളിയിലുണ്ട്.  ആ വാര്‍ത്തകളില്‍ കാണുന്ന ഫോട്ടോയിലുള്ളവരില്‍ എത്ര പേര്‍ ഇന്ത്യന്‍ പൗരത്വമുള്ളവരുണ്ട്? അവര്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കില്‍ പിന്നെ എന്തിന് ഒ.സി.ഐ. പ്രശ്നം മന്ത്രിയുമായി ചര്‍ച്ച ചെയ്തു? അതല്ല, അവര്‍  അമേരിക്കന്‍ പൗരന്മാരാണെങ്കില്‍ എന്തിനാണ് ഒരു ഇന്ത്യന്‍ മന്ത്രിയെ സ്വീകരിച്ച് ഒ.സി.ഐ. പ്രശ്നം അവതരിപ്പിച്ചത്? താങ്കളുടെ കമന്റു പ്രകാരം അത് നിയമവിരുദ്ധമല്ലേ? ദയവായി ഒരു വിശദീകരണം തന്നാലും..

josecheripuram 2013-05-28 15:02:35
You became an American citizen for any reason and we you use to visit India with Visas.Then who introduced this O C I card.When you introduce something it should be better than the old one .If it was clearely told before you take the O C I card may should not have taken.It says life long and it needs renewal.The matter of the fact is none of these guys have any clew whatsoever.The rules in USA is clear and if any doubt someone is there to clear.In India no one is resposibile for anything.
Antony thekkek 2013-05-28 15:30:09
If you Indian citizen and love india then why  you stay here and 
 in USA. Go back and live there. When you take oath we have to follow certain guide lines.
That doesn't mean anything.
Anthappan 2013-05-28 17:02:39
Most of the Malayalee Americans trapped in an identity crisis and seek an identity either through religion or politics. Both are destructive for free mind.  As many commentators mentioned, after relinquishing the citizenship of India and becoming a US citizen and getting involved in the politics of India is not a good thing to do and it is treachery.  Some Malyaalee leaders of FOKKANA and FOAMA have vested interest in investing in Kerala and for that they make use of most of the morons. And, there are plenty of Malayalee American morons available because of the identity crisis.  
Joseph KV 2013-05-29 21:21:37
അമേരിക്കയെ എത്ര പുച്ഛം ആണ് എങ്കിൽ താങ് എന്തിനാ എങ്ങൊട്ടൂ എഴുനല്ലിയത്? നാട്ടില് എങ്ങാനും കിടന്നാൽ പോരരുന്നൂ?
a new yorker 2013-05-31 14:53:34
Dear mathew moolacheril, ഭൂരിപക്ഷം കുടിയേറ്റക്കാരും അമേരിക്കൻ പൌരത്തം സ്വീകരിച്ചിട്ടുള്ളത്, ഞാനും, ഒരുപക്ഷെ നിങ്ങളും വന്നതുപോലെ, അവരുടെ കുടുംബാംഗങ്ങളെ ഇവിടെ കൊണ്ടുവരുവാൻ വേണ്ടി ആണെന്ന് ആക്ഷേപം പറയുന്നവര്ക്കും അറിയാം. മാതൃബന്ധം വ്യവസ്ഥകൾ കൊണ്ട് മുറിച്ചു മാറ്റാൻ കഴിയുമോ സുഹൃത്തെ. മാതാവ്‌, മാതൃഭാഷ ഈ സത്യം മറക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക