Image

സഖാവ്‌ പി.കൃഷ്‌ണപിള്ളയുടെ കഥ സിനിമയാകുന്നു

Published on 27 May, 2013
സഖാവ്‌ പി.കൃഷ്‌ണപിള്ളയുടെ കഥ സിനിമയാകുന്നു
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഏറെ സംഭാവന നല്‍കിയ സഖാവ്‌ പി.കൃഷ്‌ണപിള്ളയുടെ കഥ സിനിമയാകുന്നു. ചിത്രത്തിന്റെ പേര്‌ വസന്തത്തിന്റെ കനല്‍വഴികള്‍. അഡ്വ.അനില്‍.വി.നരേന്ദ്രന്‍ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലുമായ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി.

വലിയ താരനിര, ഏഴു സംഗീത സംവിധായകര്‍, ഇരുപതോളം ഗായകര്‍ എന്നിവര്‍ ഈ ചിത്രത്തിനുവേണ്‌ടി സഹകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത്‌ അണികളെ ആകര്‍ഷിച്ച വിപ്ലവ ഗായിക പി.കെ.മേദിനി തന്റെ എണ്‍പത്തിയേഴാം വയസില്‍ നായികയുടെ ഇപ്പോഴത്തെ പ്രായത്തെ അവതരിപ്പിച്ചുകൊണ്‌ട്‌ രംഗത്തു വരുന്നു.

പ്രശസ്‌ത തമിഴ്‌നടന്‍ സമുദ്രക്കനിയാണ്‌ പി.കൃഷ്‌ണപിള്ളയെ അവതരിപ്പിക്കുന്നത്‌. നായികയായ ചിരുതയെ അവതരിപ്പിക്കുന്നത്‌ പുതുമുഖം സുരഭിയാണ്‌. മുകേഷ്‌, കെ.പി.എ.സി.ലളിത, സിദ്ധിഖ്‌, ദേവന്‍, പ്രേംകുമാര്‍, സുധീഷ്‌, ദേവന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ താരനിരയിലുണ്‌ട്‌. സംവിധായകന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്നു.

വി.ദക്ഷിണാമൂര്‍ത്തി, എം.കെ.അര്‍ജുനന്‍, പെരുമ്പാവൂര്‍.ജി.രവീന്ദ്രനാഥ്‌, ജയിംസ്‌ വസന്തന്‍, എ.ആര്‍.രഹാന, പി.കെ.മേദിനി എന്നിവരാണ്‌ ചിത്രത്തിന്‌ സംഗീതമൊരുക്കിയിരിക്കുന്നത്‌. -വാഴൂര്‍ജോസ്‌
സഖാവ്‌ പി.കൃഷ്‌ണപിള്ളയുടെ കഥ സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക