Image

ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷനും യുവജനോത്സവവും ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 27 September, 2011
ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷനും യുവജനോത്സവവും ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷനും യുവജനോത്സവവും ഒക്ടോബര്‍ 29 ശനിയാഴ്‌ച രാവിലെ 9:30 മുതല്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) നടത്തുന്നതാണ്‌.

അമേരിക്കയിലേയും ഇന്ത്യയിലേയും നിരവധി രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും?ഏറെ പുതുമകള്‍ നിറഞ്ഞ ഒരു യുവജനോത്സവമായിരിക്കും ഇതെന്ന്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌, സെക്രട്ടറി ഇന്നസന്റ്‌ ഉലഹന്നാന്‍, ജോയിന്റ്‌ സെക്രട്ടറി കെ.കെ. ജോണ്‍സണ്‍, ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ഉമ്മന്‍, നാഷണല്‍ യൂത്ത്‌ കോര്‍ഡിനേറ്റര്‍ അനു ജോസഫ്‌, നാഷണല്‍ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ കാനാട്ട്‌ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ വിന്‍സന്റ്‌ സിറിയക്‌ അറിയിച്ചു.

കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അഞ്ചു വയസ്സു മുതല്‍ പത്തു വയസ്സുവരെയുള്ളവരും, പതിനൊന്നു വയസ്സുമുതല്‍ പതിനഞ്ചു വയസ്സുവരെയുള്ളവരും, പതിനാറു വയസ്സു മുതല്‍ ഇരുപത്തിനാലു വയസ്സുവരെയുള്ളവരും യഥാക്രമം സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ ഗ്രൂപ്പുകളായിട്ടാണ്‌ (കാറ്റഗറി എ, ബി, സി) മത്സരിക്കുന്നത്‌. ഫൊക്കാനയുടെ വിവിധ റീജിയണല്‍ യുവജനോത്സവങ്ങളില്‍ വിജയികളായവരാണ്‌ ഈ ദേശീയ യുവജനോത്സവത്തില്‍ മത്സരിക്കാനെത്തുന്നത്‌. വിജയികളില്‍നിന്ന്‌ കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കുന്നതായിരിക്കും.

മുതിര്‍ന്നവര്‍ക്കുവേണ്ടി ചെസ്സ്‌, കാരംസ്‌, ചീട്ടുകളി മത്സരങ്ങളും നടത്തുന്നതാണ്‌. ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌?മത്സരവും അന്നേ ദിവസം നടക്കുന്നതായിരിക്കുമെന്ന്‌ വര്‍ഗീസ്‌ പോത്താനിക്കാട്‌, ജോണ്‍ ഐസക്‌, മാത്യു കൊക്കൂറ എന്നിവര്‍ അറിയിച്ചു.

കണ്‍വന്‍ഷന്റെ സമാപന ചടങ്ങില്‍ ഫൊക്കാന ദേശീയ നേതാക്കളും കേരള രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും. പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന അനേകം കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റു കൂട്ടുമെന്ന്‌ വിന്‍സന്റ്‌ സിറിയക്‌ അവകാശപ്പെട്ടു.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ യുവജനോത്സവ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശബരി നാഥ്‌, അനു ജോസഫ്‌, കെ.കെ. ജോണ്‍സണ്‍, അജില്‍ കൊച്ചുകുടിയില്‍, ചെറിയാന്‍ പെരുമാള്‍ എന്നിവര്‍ അറിയിച്ചു. അപേക്ഷാ ഫാറവും നിബന്ധനകളും ലഭിക്കുന്നതിന്‌ fokanany@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്‌.

വിന്‍സന്റ്‌ സിറിയക്‌ 516 508 8297, ഇന്നസന്റ്‌ ഉലഹന്നാന്‍ 845 627 1195, കെ.കെ. ജോണ്‍സണ്‍ 914 564 1702, ജോസ്‌ കാനാട്ട്‌ 516 655 4270, ശബരി നാഥ്‌ 516 244 9952, അനു ജോസഫ്‌ 347 248 2237, വര്‍ഗീസ്‌ ചുങ്കത്തില്‍ 718 343 0689, തമ്പി പനയ്‌ക്കല്‍ 845 324 2958, ഷാജി ആലപ്പാട്ട്‌ 914 374 2609, ചെറിയാന്‍ പെരുമാള്‍ 516 270 2910, സണ്ണി പണിക്കര്‍ 917 770 7768, വര്‍ഗീസ്‌ പോത്താനിക്കാട്‌ 917 488 2590, ജോണ്‍ ഐസക്‌ (ഷിബു) 914 720 5030, മാത്യു കൊക്കൂറ 516 351 6705, കുര്യാക്കോസ്‌ തരിയന്‍ 845 358 1195.
ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷനും യുവജനോത്സവവും ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക