Image

ജര്‍മനിയില്‍ ജൂണ്‍ 29ന് എടത്വാമേള

.ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 26 May, 2013
ജര്‍മനിയില്‍ ജൂണ്‍ 29ന് എടത്വാമേള
കൊളോണ്‍: ജര്‍മനിയിലെ കുട്ടനാടന്‍ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ 18-ാം സമ്മേളനം ജൂണ്‍ 29 ന് ശനിയാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തില്‍ ദിവ്യബലിയോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

തുടര്‍ന്ന് പാരീഷ് ഹാളില്‍ കലാപരിപാടികളും ഉണ്ടായിരിക്കും. മനസു തുറന്നു ചിരിക്കുവാനും, ചിന്തിക്കുവാനും ഒപ്പം സ്‌നേഹം പങ്കിടുവാനും, സ്വാദേറുന്ന കുട്ടനാടന്‍ വിഭവങ്ങള്‍ ആസ്വദിയ്ക്കുവാനും മേളയുടെ പ്രവര്‍ത്തക സമിതി ഹൃദയപൂര്‍വം ക്ഷണിയ്ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസഫ് മുളപ്പന്‍ചേരില്‍ -      02203 33139
തങ്കപ്പന്‍ പട്ടത്താനം -            02203 55254
ടോമിച്ചന്‍ കണിയാംപറമ്പില്‍ -  02241 911458
സുസന്‍ കോലത്ത് -             0213 271279

റിപ്പോര്‍ട്ട്.ജോണ്‍ കൊച്ചുകണ്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക