Image

മന്ത്രി വയലാര്‍ രവിക്ക്‌ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഊഷ്‌മള വരവേല്‍പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 May, 2013
മന്ത്രി വയലാര്‍ രവിക്ക്‌ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഊഷ്‌മള വരവേല്‍പ്‌
ചിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി മെയ്‌ 25-ന്‌ ശനിയാഴ്‌ച രാവിലെ ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയെ ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം ചോദിച്ചറിയികയും അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

അമേരിക്കന്‍ മലയാളികള്‍ എയര്‍പോര്‍ട്ടിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റും നേരിടുന്ന അവഗണനാപരമായ സമീപനത്തെ തദവസരത്തില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉത്‌കണ്‌ഠ അറിയിക്കുകയും ചെയ്‌തു.

ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസ്‌ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, നാഷണല്‍ ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോണി വടക്കുംചേരി, ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം, ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ എന്‍.കെ. ഗാങ്‌ഡേ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. സിനു പാലയ്‌ക്കത്തടം അറിയിച്ചതാണിത്‌.
മന്ത്രി വയലാര്‍ രവിക്ക്‌ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഊഷ്‌മള വരവേല്‍പ്‌മന്ത്രി വയലാര്‍ രവിക്ക്‌ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഊഷ്‌മള വരവേല്‍പ്‌
Join WhatsApp News
jain 2013-05-26 17:32:00
Shame!!!. When do they learn to treat these politicians the way they deserve??? 

Nirvani Mallu 2013-05-27 11:19:22
രണ്ടാമത്തെ പടം നോക്കൂ, മന്ത്രി കയ്യിൽ പിടിക്കും പോലെയും, മന്ത്രി ബൊക്കെ കൊടുക്കുന്നപോലെയും ഉള്ള പടം! ഇദ്ദേഹത്തിനാണ് ബൊക്കെ കൊടുത്തതെന്ന് തോന്നും! ആ ചിരിയും സന്തോഷവും നോക്ക് ! അതു പത്രത്തിൽ അടിച്ചു കിട്ടണം. ഈ ശല്യം കൊണ്ടാവണം ന്യൂയോർക്കിൽ രവി സാറ് പോവണ്ടാന്നു വെച്ചതും. ക്യാമറയും ആയി കൈ പിടിച്ചു കുലുക്കാൻ ഒത്തിരി!
Peachan 2013-05-27 13:16:11
What a shame!.. Sthaana. mohikal!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക