Image

ബിഷപ് ഡോ. തോമസ് കെ. ഉമ്മന്റെ ഓസ്‌ട്രേലിയന്‍ പര്യടനം

Published on 25 May, 2013
ബിഷപ് ഡോ. തോമസ് കെ. ഉമ്മന്റെ ഓസ്‌ട്രേലിയന്‍ പര്യടനം
ബ്രിസ്ബന്‍: സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. തോമസ് കെ. ഉമ്മന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. 

ജൂണ്‍ രണ്ടാംവാരം ഓസ്‌ട്രേലിയയിലെ സഭകള്‍ സന്ദര്‍ശിക്കാനെത്തുന്ന ബിഷപ് 22ന് ബ്രിസ്ബനില്‍ എത്തും. 23ന് ബ്രിസ്‌ബെന്‍ ഹോളിട്രിനിറ്റി പള്ളിയില്‍ നടക്കുന്ന വി. കുര്‍ബാനയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. സിഎസ്‌ഐ പള്ളിയുടെ രണ്ടാമത് വാര്‍ഷികാഘോഷം ഡോ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. 

ബ്രിസ്ബന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ്പ് ആസ്പിനാലും മറ്റു പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തുമെന്ന് കണ്‍വീനര്‍ ഏബ്രഹാം ഫിലിപ്പ്, സെക്രട്ടറി തുഷാര്‍ മുക്കാട്ട് എന്നിവര്‍ അറിയിച്ചു.

സിഡ്‌നി, മെല്‍ബണ്‍, അഡ്‌ലൈഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സ്വീകരണ പരിപാടികളിലും ഡോ. തോമസ് കെ. ഉമ്മന്‍ പങ്കെടുക്കും. 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

ബിഷപ് ഡോ. തോമസ് കെ. ഉമ്മന്റെ ഓസ്‌ട്രേലിയന്‍ പര്യടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക