Image

14-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: നടി സന ഒളിവില്‍

Published on 24 May, 2013
14-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: നടി സന ഒളിവില്‍
മുംബൈ: പതിന്നാലു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ബോളിവുഡ്‌ നടി സനാ ഖാന്‍ ഒളിവില്‍. ബന്ധുവായ യുവാവ്‌ പെണ്‍കുട്ടിയോടു നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ്‌ സനയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ നവിമുംബൈ സാന്‍പാഡയില്‍നിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു പൊലീസ്‌ പറഞ്ഞു. നവിമുംബൈ പൊലീസ്‌ നടിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

സനയുടെ ബന്ധു നാവേദ്‌ ഖാന്‍ (22), സുഹൃത്തുക്കളായ ക്ഷിതിജ്‌ ദുബൈ, വിസ്‌മി ആംബ്രെ (23), പതിനേഴുകാരന്‍ എന്നിവരാണു കേസില്‍ അറസ്‌റ്റിലായത്‌. സനയുടെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും നടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റിലൂടെ
പരിചയപ്പെട്ടശേഷം നാവേദും പെണ്‍കുട്ടിയും പരസ്‌പരം കാണാറുണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. എന്നാല്‍ നാവേദിന്റെ വിവാഹാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന്‌ ഇയാളെ കാണാന്‍ പെണ്‍കുട്ടി വിസമ്മതിക്കുകയും ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം 30ന്‌ വൈകിട്ട്‌ സാന്‍പാഡയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നാവേദ്‌ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അന്ന്‌ കാര്‍ ഓടിച്ചിരുന്നത്‌ സനയാണെന്നു പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ നടിയും സംഘവും അവിടെയുമെത്തിയിരുന്നു. ശക്‌തമായ വാദപ്രതിവാദത്തിനുശേഷം അവര്‍ സ്‌ഥലംവിട്ടു. തുടര്‍ന്ന്‌ ഈ മാസം ഒന്നിന്‌ പെണ്‍കുട്ടിയുടെ മാതാവ്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്നുതന്നെ മറ്റുള്ളവരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും സന ഒളിവില്‍പോയി.

അനില്‍ സംവിധാനം ചെയ്‌ത `ക്ലൈമാക്‌സ്‌ എന്ന സിനിമയില്‍ സില്‍ക്‌ സ്‌മിതയുടെ വേഷത്തില്‍ മലയാളത്തിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്‌. സനയുടെ പിതാവ്‌ കണ്ണൂര്‍ സ്വദേശിയാണ്‌.
14-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: നടി സന ഒളിവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക