Image

മാര്‍പാപ്പ ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി

Published on 26 September, 2011
മാര്‍പാപ്പ ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി
ബര്‍ലിന്‍: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ നാലു ദിവസത്തെ ജര്‍മന്‍ പര്യടനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി.

ജര്‍മനിയിലെ കത്തോലിക്കാ നഗരം എന്നറിയപ്പെടുന്ന ഫ്രൈബുര്‍ഗില്‍ ആയിരുന്നു അവസാന ദിവസത്തെ സന്ദര്‍ശനം. ഇവിടെ വിശ്വാസികള്‍ക്കായി മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ഒരു ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുത്തു.

ജീവിതം ദൈവവിശ്വാസത്താല്‍ ബന്ധിതമാണെന്നും സഭയ്‌ക്കു കീഴില്‍ ഐക്യത്തോടെ അണിനിരക്കാന്‍ എല്ലാ വിശ്വാസികളും തയാറാകണമെന്നും സമാപന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.

യുവജനങ്ങള്‍ക്കായി നടത്തിയ ജാഗരണ പ്രാര്‍ഥനയില്‍ മാര്‍പാപ്പ സംബന്ധിച്ചു. സ്വവര്‍ഗവിവാഹം സഭയ്‌ക്ക്‌ അംഗീകരിക്കാനാവില്ലെന്ന്‌ മാര്‍പാപ്പ യുവജനങ്ങളോട്‌ വ്യക്‌തമാക്കി.

എണ്‍പത്തിനാലുകാരനായ മാര്‍പാപ്പ പ്രായാധിക്യം അവഗണിച്ച്‌ നാലുനഗരങ്ങള്‍ ചുറ്റിക്കറങ്ങി 17 സ്‌ഥലങ്ങളില്‍ പ്രസംഗിച്ചു. മൂന്നുലക്ഷം പേര്‍ മാര്‍പാപ്പയെ കാണാന്‍ എത്തിയിട്ടുള്ളതായി കണക്കാക്കുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ത്തവര്‍ ഒടുവില്‍ നിരാശരായി.

നാലുദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ കത്തോലിക്കാ സഭയും ജര്‍മന്‍ സര്‍ക്കാരും കൂടി ഒരുമിച്ച്‌ ചെലവഴിച്ച തുക 300 ലക്ഷം യൂറോ (200 കോടി) യാണ്‌.
മാര്‍പാപ്പ ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമില്‍ തിരിച്ചെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക